കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീജിവിന് മാത്രമല്ല.. വിനായകനും വേണം നീതി.. വിനായകന്റെ കുടുംബം സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിന്

Google Oneindia Malayalam News

തൃശൂര്‍: സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ കുറ്റക്കാരായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ശ്രീജിത്തിന്റെ മാതൃക പിന്തുടര്‍ന്ന് സമരരംഗത്തേക്ക് ഇറങ്ങാനൊരുങ്ങുകയാണ് മറ്റൊരു പോലീസ് ക്രൂരതയുടെ ഇരയായ വിനായകന്റെ അച്ഛന്‍. ശ്രീജിത്തിനെ പോലെ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കാനാണ് വിനായകന്റെ കുടുബം ആലോചിക്കുന്നതെന്ന് വിനായകന്റെ അച്ഛന്‍ ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളിനോട് പ്രതികരിച്ചു. വിനായകന്റെ മരണത്തില്‍ കുറ്റാരോപിതരായ പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസിലുണ്ടെന്നും കൃഷ്ണന്‍ കുട്ടി പറയുന്നു.

നടിയുടെ കേസില്‍ പോലീസിനെ മലര്‍ത്തിയടിച്ച് ദിലീപിന്റെ വിജയം.. പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി!!നടിയുടെ കേസില്‍ പോലീസിനെ മലര്‍ത്തിയടിച്ച് ദിലീപിന്റെ വിജയം.. പോലീസിന്റെ വാദങ്ങള്‍ തള്ളി കോടതി!!

vinayakan

2017 ജൂലൈ 17നാണ് വിനായകനെയും സുഹൃത്തായ ശരത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം വിനായകനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിനായകന് ക്രൂര മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സിപിഒ സാജന്‍, ശ്രീജിത്ത് എന്നീ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിനായകന്‌റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. വിനായകന്റെ മരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് നേര്‍ക്ക് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

English summary
Thrissur Dalit youth Vinayakan family warns of agitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X