'ഗുഡ്ബൈ റസ്ലിങ്, സ്വപ്നങ്ങൾ തകർന്നു'; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തിയിലെ അയോഗ്യതയ്ക്ക് പിന്നാല വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുൻനിര ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, സ്വപ്നങ്ങൾ തകർന്നുവെന്നാണ് വിനേഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ഗുസ്തി തനിക്കെതിരായ അവസാന മത്സരത്തിൽ വിജയിച്ചുവെന്നും തൻ്റെ എല്ലാ ധൈര്യവും നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. "എനിക്കെതിരായ മത്സരത്തിൽ ഗുസ്തി ജയിച്ചു, ഞാൻ തോറ്റു... എൻ്റെ ധൈര്യം എല്ലാം തകർന്നു, എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല. ഗുസ്‌തി 2001-2024 വിട. ഞാൻ എന്നേക്കും നിങ്ങളോ കടപ്പെട്ടിരിക്കും," വിനേഷ് എഴുതി.

50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമിയിൽ ക്യൂബയുടെ യുസനെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലിൽ എത്തിയത്. എന്നാൽ ഭാര പരിശോധനയിൽ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലിൽ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് അവർ ഏറ്റുമുട്ടേണ്ടിയിരുന്നത്.
50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം പ്രീക്വാർട്ടറിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാല് വട്ടം ലോത ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഒളിമ്പിക്സിലെ പോരാട്ടം തുടങ്ങിയത്. ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാമ്പ്യനായ ഓക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി.
സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നൈലിസ് ഗുസ്മാന്‍ ലോപ്പസിനെ പരാജയപ്പെടുത്തി ആണ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത്. മത്സരങ്ങളുടെ ആദ്യ ദിവസം രാവിലെ നടന്ന ഭാര പരിശോധനയിൽ 49. 9 കിലോ ആയിരുന്നു വിനേഷ് ഫോഗാട്ടിന്റെ ഭാരം. മൂന്ന് മത്സരങ്ങളിൽ പങ്കെടുത്ത വിനേഷ് നിർജലീകരണം തടയാൻ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
രാത്രി ഏഴിന് ശേഷം നടന്ന സെമിയിലൂടെ ഫൈനൽ ഉറപ്പിട്dടടതാരം പിന്നീട് പരിശീലകർക്കൊപ്പം നടത്തിയ ഭാരപരിശോധനയിൽ 52.7 കിലോയുണ്ടെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഭാരം കുറയ്ക്കാൻ കഠിനമായി പരിശ്രിച്ചു. എന്നാൽ ഭാരപരിശോധനയിൽ 100 ഗ്രാം ഭാരം കൂടുതൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഉടൻ മുറിച്ച് ഭാരം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് സമയം നൽകണമെന്ന് ഇന്ത്യൻ സംഘം അഭ്യർത്ഥിച്ചെങ്കിലും ചട്ടത്തിൽ ഇളവ് നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications