Exclusive: രാഷ്ട്രീയ ഗോദയെ ഇളക്കിമറിക്കുന്ന വിനേഷ് ഫോഗട്ട്: ജുലാനയില്‍ ഒരോ ചുവടും അതീവ ശ്രദ്ധയോടെ
മണ്ഡല കേന്ദ്രമായ ജുലാനയില്‍ നിന്നും ഏകദേശം 30 കിലോമീറ്റർ അകലേയുള്ള മേഖലയിലാണ് വിനേഷ് ഫോഗട്ടിന്റെ ഇന്നത്തെ പ്രചരണം. ജിന്ദിനോട് ചേർന്ന് നില്ക്കുന്ന പ്രദേശം. രാവിലെ എട്ട് മണിക്ക് തന്നെ ഗുല്കനി എന്ന ഗ്രാമത്തില്‍ നിന്നും പ്രചരണം ആരംഭിച്ചെങ്കിലും അടുത്ത സ്വീകരണ കേന്ദ്രങ്ങളില്‍ എത്താന്‍ നേരത്തെ നിശ്ചയിച്ചതിലും അരമണിക്കൂറും ഒരു മണിക്കൂറുമൊക്കെ വൈകുന്നുണ്ട്
രാജ്പുര എന്ന ഗ്രാമത്തില്‍ തങ്ങലുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാത്ത് ഗ്രാമീണരായ നിരവധി ആളുകള്‍ സ്വീകരണ കേന്ദ്രത്തിന് മുന്നില്‍ തടിച്ച് കൂടിയിട്ടുണ്ട്. ഏതാനും മിനുറ്റുകളുടെ കാത്തിരിപ്പിന് ഒടുവില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിനേഷ് ഫോഗട്ട് രാജ്പുരയിലേക്ക് എത്തി. സ്വീകരണ കേന്ദ്രത്തിനും ഏതാനും മീറ്ററുകള്‍ അപ്പുറത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങി എല്ലാവരുടേയും അനുഗ്രഹം വാങ്ങിയാണ് സ്ഥാനാർത്ഥി കടന്ന് വരുന്നത്.

കളിയല്ല, കൃത്യമായ രാഷ്ട്രീയം പറഞ്ഞ്
സി ആർ പി എഫ് സുരക്ഷയ്ക്ക് പുറമെ പ്രത്യേക വനിതാ അംഗരക്ഷകരും വിനേഷ് ഫോഗട്ടിനുണ്ടെങ്കിലും വോട്ടർമാരെ കാണുമ്പോള്‍ അതൊന്നും ഒരു തടസ്സമായി മാറുന്നില്ല. പൂമാലയും ആരതിയുമായി കാത്തുനിന്ന ഗ്രാമീണർ ഒരോരുത്തരോടും വിശേഷങ്ങള്‍ തിരക്കി ഗ്രാമത്തിന് നടുവിലെ പ്രത്യേക സ്വീകരണ കേന്ദ്രത്തിലേക്ക്. അവിടെ മധുരപലഹാരങ്ങളും പാനീയങ്ങളുമായി ലഘുഭക്ഷണം.
സംസാരിക്കാനിയി മൈക്ക് എടുത്തപ്പോള്‍ തികഞ്ഞ രാഷ്ട്രീയമാണ് ഇന്ത്യയുടെ മുന്‍ ഒളിംപിക്സ് താരത്തിന് പറയാനുള്ളത്. ഗ്രാമത്തിലേക്ക് എത്താന്‍ വൈകിയതും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അതിന് ഏതൊക്കെ തരത്തില്‍ കാരണമായി എന്നും അവർ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. വിവിധ വിഷയങ്ങളില്‍ സംസ്ഥാന-കേന്ദ്ര സർക്കാറുകള്‍ക്കെതിരെ നിശിതമായ വിമർശനങ്ങള്‍ ഉന്നയിക്കുന്നു.

സമുഹത്തിനെ ബാധിക്കുന്ന എല്ലാ മേഖലയിലൂടേയും വിനേഷ് ഫോഗട്ട് തന്റെ പ്രസംഗത്തിലൂടെ കടന്നു പോകുന്നുണ്ട്. ഒരു കായിക താരം എന്ന നിലയില്‍ ഹരിയാനയിലെ കായിക താരങ്ങളോട് സംസ്ഥാന സർക്കാർ അനാസ്ഥ കാട്ടുന്നതായി അവർ പ്രത്യേകം എടുത്ത് പറയുന്നു. നിരവധി കായിക താരങ്ങള്‍ ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിലവിലെ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വരണമെന്നും അതിനായി എല്ലാവരും ഒത്തൊരുമിച്ച് കൂടെ നില്‍ക്കണമെന്നും വിനേഷ് അഹ്വാനം ചെയ്തപ്പോള്‍ ചുറ്റും കൂടിയ പ്രവർത്തകർ എല്ലാവരും "കോണ്‍ഗ്രസ് സിന്ദാബാദ്" മുദ്രാവാക്യം മുഴക്കുന്നു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സാഹചര്യം
പാരീസ് ഒളിംപിക്സിന് ശേഷമുണ്ടായ ചില പ്രത്യേക സാഹചര്യങ്ങളാണ് തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ നിർബന്ധിതയാക്കിയത്. എന്റെ പോരാട്ടം എനിക്ക് വേണ്ടി മാത്രമുള്ളതല്ല, രാജ്യത്തെ ഒരോ കായിക താരത്തിനും വേണ്ടിയുള്ളതാണും വിനേഷ് ഫോഗട്ട് വ്യക്തമാക്കുന്നു.
രാജ്പുരയിലെ സ്വീകരണത്തിന് ശേഷം രാംരായി എന്ന കേന്ദ്രത്തിലേക്ക് പോകുന്നത്. വളരെ ഇടുങ്ങിയ വഴികളാണ്. അതുകൊണ്ട് തന്നെ പ്രചരണ സംഘത്തിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും അവിടേക്ക് പ്രവേശിച്ചില്ല. രാംരായിലും വിനേഷ് ഫോഗട്ടിനെ കാത്ത് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് ഉണ്ടായിരുന്നത്.

കർഷകപ്രശ്നങ്ങളിലൂന്നി
രാംരായിയില് പ്രധാനമായും പ്രാദേശികമായ വിഷയങ്ങളിലൂന്നിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രസംഗം. പൂർണ്ണമായും കാർഷിക വൃത്തിയെ ആശ്രയിച്ച് പോരുന്ന ഗ്രാമീണർക്ക് മുന്നില്‍ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ ക്രൂരത കാട്ടുകയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി വ്യക്തമാക്കി.
ഓരോ സ്വീകരണ കേന്ദ്രത്തില്‍ നിന്ന് മടങ്ങുമ്പോഴും ചുറ്റും കൂടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ഫോട്ടോ എടുക്കാനും അവർക്കൊപ്പം ചെറുതായെങ്കിലും സമയം ചിലവഴിക്കാനും വിനേഷ് ഫോഗട്ട് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ചില സ്ഥലങ്ങളില്‍ പ്രവർത്തകരുടെ ആവശ്യപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലെങ്കിലും അവിടെ ഇറങ്ങി അല്പനേരമെങ്കിലും സ്ഥാനാർത്ഥിക്ക് ചിലവഴിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications