'ഭാവി എന്തായിരിക്കുമെന്നോ എന്നെ കാത്തിരിക്കുന്നതെന്താണെന്നോ എനിക്ക് പ്രവചിക്കാൻ കഴിയില്ല': വിനേഷ് ഫോഗട്ട്
ഡൽഹി: നിർഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത് എന്ന് വിനേഷ് ഫോഗട്ട്. ഭാവി എന്താണെന്ന് പ്രവചിക്കാൻ സാധിക്കില്ലെന്നും ന് 2024-ലെ പാരീസ് ഒളിംപിക്സിൽ നിന്ന് തന്നെ അയോഗ്യയാക്കിയിരുന്നില്ലെങ്കിൽ 2032 വരെ തൻ്റെ ഗുസ്തി ജീവിതം തുടരാമായിരുന്നെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സിൽ 50 കിലോഗ്രാം വിഭാഗം ഫൈനലിനിടെയാണ് 100 ഗ്രാം അധിക ഭാരമുണ്ടെന്ന് കണ്ടെത്തി വിനേഷിനെ അയോഗ്യയാക്കിയത്. ഇതിന് പിന്നാലെ സ്വർണ്ണത്തിനായി മത്സരിക്കാനുള്ള അവസരം നഷ്ടമായി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ (CAS) അപ്പീൽ നൽകിയെങ്കിലും ഫോഗട്ടിന്റെ അപ്പീൽ നിരസിക്കപ്പെട്ടു.

സോഷ്യൽ മീഡിയയിൽ പങ്കുവെട്ടിരിക്കുന്ന വികാരനിർഭരമായ പോസ്റ്റിലാണ് വിനേഷ് തൻ്റെ ബാല്യകാല സ്വപ്നവും അച്ഛൻ നഷ്ടപ്പെട്ടതിനെ തുടർന്ന് താൻ നേരിട്ട പ്രയാസങ്ങളും പങ്കുവെച്ചത്. പാരീസിൽ ഹൃദയഭേദകമായി അവസാനിച്ച അസാധാരണമായ യാത്രയിലുടനീളം തന്നെ പിന്തുണച്ചവരുടെ സംഭാവനകളും വിനേഷ് ഫോഗട്ട് പറഞ്ഞു.
"...എനിക്ക് പറയാനുള്ളത് നമ്മൾ കൈവിട്ടില്ല, നമ്മുടെ ശ്രമങ്ങൾ അവസാനിച്ചില്ല, നമ്മൾ കീഴടങ്ങിയില്ല, പക്ഷേ ക്ലോക്ക് നിലച്ചു, സമയം ശരിയായില്ല. എൻ്റെ വിധിയും അങ്ങനെയായിരുന്നു," അവൾ എഴുതി.
"ഒരുപക്ഷേ വ്യത്യസ്ത സാഹചര്യങ്ങളിൽ, 2032 വരെ ഞാൻ കളിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞേനെ, കാരണം എന്നിലെ പോരാട്ടവും എന്നിലെ ഗുസ്തിയും എപ്പോഴും ഉണ്ടായിരിക്കും," അവൾ എഴുതി. " ഭാവി എന്തായിരിക്കുമെന്നോ ഈ യാത്രയിൽ അടുത്തതായി എന്നെ കാത്തിരിക്കുന്നതെന്താണെന്നോ എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഞാൻ വിശ്വസിക്കുന്ന കാര്യത്തിനും ശരിയായ കാര്യത്തിനും വേണ്ടി ഞാൻ എപ്പോഴും പോരാടുമെന്ന് എനിക്ക് ഉറപ്പുണ്ട്."
വിനേഷിൻ്റെ സ്വർണ്ണ മെഡൽ മത്സരത്തിൻ്റെ മുൻപ് 100 ഗ്രാം അമിതഭാരമുള്ളത് കണ്ടെത്തിയതാണ് വിനേഷിൻ്റെ അയോഗ്യതയ്ക്ക് കാരണമായത്. ഈ തീരുമാനം അസാധുവാക്കാൻ കായിക തർക്ക പരിഹാര കോടതിയിൽ നൽകിയ അപ്പീലും വെള്ളി മെഡൽ പങ്കിടാനുള്ള അഭ്യർത്ഥനയും നിരസിക്കപ്പെട്ടു.
പ്രസിഡൻ്റ് പി ടി ഉഷയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ ഒ എ) സിഎഎസിൻ്റെ തീരുമാനത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി. വിനേഷിനും വിശാലമായ കായിക സമൂഹത്തിനും കനത്ത തിരിച്ചടിയെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.
വിനേഷിൻ്റെ അയോഗ്യതയിലേക്ക് നയിച്ച കർശന നിയന്ത്രണങ്ങളെ ഐ ഒ എ വിമർശിച്ചു. കായികതാരങ്ങൾ, പ്രത്യേകിച്ച് വനിതാ കായികതാരങ്ങൾ നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളെ ഈ നിയമങ്ങൾ പരിഗണിക്കുന്നില്ലെന്ന് അവർ വാദിച്ചു.












Click it and Unblock the Notifications