സല്മാന് ഖാന് വിവാദം; ഗംഭീറിനെതിരെ വിനോദ് കാംബ്ലി
ദില്ലി: ബോളിവുഡ് നടന് സല്മാന് ഖാനെ റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്വില് അംബാസഡറാക്കാനുള്ള തീരുമാനത്തിനെതിരെ പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്പോര്‍ട്സ് രംഗത്തുള്ളവരാണ് സല്മാന് ഖാന്റെ നിയമനത്തിനെതിരെ കൂടുതല്‍ പ്രതികരിച്ചിട്ടുള്ളതെന്നുകാണം. വിഷയത്തില്‍ അഭിപ്രായം പറഞ്ഞ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറിനെതിരെ മറ്റൊരു മുന്‍താരം വിനോദ് കാംബ്ലി രംഗത്തെത്തി.
സല്മാന് ഖാന്റെ നിയമനം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെത് ആണെന്നും ഗംഭീര്‍ കൂടുതല്‍ ഗം.....ഭീര്‍ ആകാന്‍ ശ്രമിക്കേണ്ടെന്നുമാണ് ട്വിറ്ററിലൂടെ വിനോദ് കാംബ്ലി പറയുന്നത്. സല്മാന് ഖാന് പകരം അഭിനവ് ബിന്ദ്രയാണ് ഗുഡ്വില് അംബാസഡറാകാന്‍ യോഗ്യനെന്ന് ഗംഭീര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിനെതിരായണ് 44കാരനായ വിനോദ് കാംബ്ലി രംഗത്തെത്തിയത്.

ഗംഭീര്‍ മാത്രമല്ല, ഒളിമ്പിക്സ് മെഡല്‍ ജേതാവും റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ യോഗേശ്വര്‍ ദത്തും ഐഒഎയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു. പി ടി ഉഷ, മില്‍ഖാ സിങ് തുടങ്ങിയ ഇതിഹാസ താരങ്ങളെയായിരുന്നു അംബാസഡര്‍ ആക്കേണ്ടിയിരുന്നതെന്നും ബോളിവുഡ് നടന് അല്ല അനുയോജ്യന്‍ എന്നുമായിരുന്നു യോഗേശ്വറിന്റെ പ്രതികരണം.
അത്ലറ്റ് മില്‍ഖാ സിങ്ങും ഐഒഎയുടെ നിയമനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. സ്പോര്‍ട്സില്‍ സിനിമയെ കൂട്ടിക്കലര്‍ത്താനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രചാരണത്തിനായി ഒരു സ്പോര്‍ട് താരത്തെയും ആശ്രയിക്കുന്നില്ല. പിന്നെ എന്തിനാണ് സ്പോര്‍ടില്‍ സിനിമാ താരത്തെ ക്ഷണിക്കുന്നതെന്നാണ് മില്‍ഖയുടെ ചോദ്യം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications