കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്‍ വിവാദം; ഗംഭീറിനെതിരെ വിനോദ് കാംബ്ലി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡറാക്കാനുള്ള തീരുമാനത്തിനെതിരെ പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌പോര്‍ട്‌സ് രംഗത്തുള്ളവരാണ് സല്‍മാന്‍ ഖാന്റെ നിയമനത്തിനെതിരെ കൂടുതല്‍ പ്രതികരിച്ചിട്ടുള്ളതെന്നുകാണം. വിഷയത്തില്‍ അഭിപ്രായം പറഞ്ഞ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറിനെതിരെ മറ്റൊരു മുന്‍താരം വിനോദ് കാംബ്ലി രംഗത്തെത്തി.

സല്‍മാന്‍ ഖാന്റെ നിയമനം ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെത് ആണെന്നും ഗംഭീര്‍ കൂടുതല്‍ ഗം.....ഭീര്‍ ആകാന്‍ ശ്രമിക്കേണ്ടെന്നുമാണ് ട്വിറ്ററിലൂടെ വിനോദ് കാംബ്ലി പറയുന്നത്. സല്‍മാന്‍ ഖാന് പകരം അഭിനവ് ബിന്ദ്രയാണ് ഗുഡ്‌വില്‍ അംബാസഡറാകാന്‍ യോഗ്യനെന്ന് ഗംഭീര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിനെതിരായണ് 44കാരനായ വിനോദ് കാംബ്ലി രംഗത്തെത്തിയത്.

gautam-gambhir

ഗംഭീര്‍ മാത്രമല്ല, ഒളിമ്പിക്‌സ് മെഡല്‍ ജേതാവും റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ യോഗേശ്വര്‍ ദത്തും ഐഒഎയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചിരുന്നു. പി ടി ഉഷ, മില്‍ഖാ സിങ് തുടങ്ങിയ ഇതിഹാസ താരങ്ങളെയായിരുന്നു അംബാസഡര്‍ ആക്കേണ്ടിയിരുന്നതെന്നും ബോളിവുഡ് നടന്‍ അല്ല അനുയോജ്യന്‍ എന്നുമായിരുന്നു യോഗേശ്വറിന്റെ പ്രതികരണം.

അത്‌ലറ്റ് മില്‍ഖാ സിങ്ങും ഐഒഎയുടെ നിയമനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. സ്‌പോര്‍ട്‌സില്‍ സിനിമയെ കൂട്ടിക്കലര്‍ത്താനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രചാരണത്തിനായി ഒരു സ്‌പോര്‍ട് താരത്തെയും ആശ്രയിക്കുന്നില്ല. പിന്നെ എന്തിനാണ് സ്‌പോര്‍ടില്‍ സിനിമാ താരത്തെ ക്ഷണിക്കുന്നതെന്നാണ് മില്‍ഖയുടെ ചോദ്യം.

English summary
Rio Olympics Goodwill Ambassador; Vinod Kambli defends Salman Khan, advises Gautam Gambhir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X