ഹൃദയാഘാതം; കാംബ്ലി ആശുപത്രിയില്‍
മുംബൈ: വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ കാംബ്ലി നേരത്തെ രണ്ട് തവണ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ട്. കാംബ്ലിയുടെ നില ആശങ്കാജനകമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലേക്കുള്ള ഡ്രൈവിംഗിനിടെയാണ് കാംബ്ലിക്ക് നെഞ്ചുവേദന ഉണ്ടായത്. ഉടന്‍തന്നെ ലീലാവതി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ലീലാവതി ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കാംബ്ലി രണ്ടുതവണ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായത്. കളിയും സംഗീതവുമായി ജീവിതം ആഘോഷിക്കുന്ന കാംബ്ലി തന്റെ ചികിത്സയുടെ വിവരം അധികമാരേയും അറിയിച്ചിരുന്നില്ല. ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം കുറേക്കാലം കാംബ്ലി പരിപൂര്‍ണ വിശ്രമത്തിലായിരുന്നു. വരുന്ന ജനുവരി 18 ന് കാംബ്ലിക്ക് 42 വയസ്സ് തികയും.

വിനോദ് കാംബ്ലി ഇന്ത്യയ്ക്ക് വേണ്ടി 17 ടെസ്റ്റ് മാച്ചുകള്‍ കളിച്ചിട്ടുണ്ട്. 104 ഏകദിനങ്ങളിലും കാംബ്ലി ഇന്ത്യയുടെ കുപ്പായമിട്ടു. സച്ചിന്‍ തെണ്ടുല്‍ക്കറുമായുള്ള സൗഹൃദത്തിന്റെയും ചെറുപിണക്കങ്ങളുടെയും പേരിലും കാംബ്ലി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. സച്ചിന്‍ വിടവാങ്ങള്‍ പ്രസംഗത്തില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതില്‍ താന്‍ അതീവദുഖിതനാണെന്ന് കാംബ്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
1993 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളിലാണ് കാംബ്ലി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കറുമൊത്ത് ശാരദാശ്രമം സ്‌കൂളിന് വേണ്ടി 664 റണ്‍സിന്റഎ റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ് അടിച്ചെടുത്താണ് കാംബ്ലി വാര്‍ത്തകളില്‍ നിറയുന്നത്. പിന്നീട് തുടര്‍ച്ചയായ രണ്ട് ഇരട്ടസെഞ്ചുറികളോടെ അന്താരാഷ്ട്രക്രിക്കറ്റിലും കാംബ്ലി വരവറിയിച്ചു. എന്നാല്‍ പ്രതിഭയെ ധൂര്‍ത്തടിച്ചുകളഞ്ഞ് ജീവിതം ആഘോഷിച്ച കാംബ്ലിക്ക് അധികകാലം ക്രിക്കറ്റില്‍ തുടരാനായില്ല.












Click it and Unblock the Notifications