കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് മുന്‍ സൂപ്പര്‍ താരം വിനോദ് ഖന്ന ഗുരുതരാവസ്ഥയില്‍!! ഞെട്ടിക്കുന്ന ചിത്രം!! അസുഖം....

ഒരാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

  • By Manu
Google Oneindia Malayalam News

മുംബൈ: ബോളിവുഡിലെ മുന്‍ സൂപ്പര്‍ താരം വിനോദ് ഖന്ന ഗുരുതരാവസ്ഥയില്‍. ആശുപത്രിയില്‍ ചികില്‍സയിലുള്ള ഖന്ന മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത നിര്‍ജലീകരണത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കുടുംബത്തോടൊപ്പം ഖന്ന നില്‍ക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. വളരെ ക്ഷീണിതനായാണ് അദ്ദേഹം ചിത്രത്തില്‍ കാണപ്പെട്ടത്.

1

ചിത്രങ്ങള്‍ പുറത്തുവന്നതോടെ പല ബോളിവുഡ് താരങ്ങളും ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തുവന്നു. പ്രശസ്തന നടന്‍ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത് ഖന്നയെ രക്ഷിക്കാന്‍ താന്‍ അവയവദാനം നടത്താന്‍ വരെ തയ്യാറാണെന്നായിരുന്നു. ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ ചിത്രം പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ അഭ്യര്‍ഥിച്ചു. അതിനിടെ ഖന്നയ്ക്കു അര്‍ബുദമാണെന്നും ഇതിന്റെ ചികില്‍സയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

English summary
Doctors treating veteran Bollywood actor Vinod Khanna, who was hospitalised last week due to severe dehydration, have confirmed that the actor is stable and is responding positively to treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X