സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് വരെ സിനിമകളിറക്കി..!! നടന്റെ വീഡിയോ വൈറല്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട്: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണിയായിരുന്ന സില്‍ക്ക് സ്മിതയെക്കുറിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടന്‍ വിനു ചക്രവര്‍ത്തി നടത്തിയ പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖത്തിന്റെ വീഡിയോ വൈറലാകുന്നു. സില്‍ക്ക് സ്മിതയെ സിനിമയിലേക്ക് കൊണ്ടുവന്നത് വിനു ചക്രവര്‍ത്തിയായിരുന്നു. മരണശേഷവും സില്‍ക്കിനെ ഉപയോഗിച്ച് പലരും പണമുണ്ടാക്കിയെന്ന് വിനു ചക്രവര്‍ത്തി വെളിപ്പെടുത്തുന്നു.

Read Also: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്ത പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം..!! കിട്ടിയത് അഡാറ് പണി..!!

Read Also: കന്യാസ്ത്രീ പ്രസവിച്ച ചോരക്കുഞ്ഞിനെ ക്ലോസറ്റില്‍ മുക്കിക്കൊന്നു...!! നടുക്കുന്ന വെളിപ്പെടുത്തല്‍..!!

Read Also: മക്കളുടെ മുന്നില്‍ പണത്തിനായി സെക്‌സ്..!! കുട്ടികളെ വെച്ച് വീഡിയോയും..!! സൗന്ദര്യറാണി കുടുങ്ങി..!!

ദുരന്തമായ ജീവിതം

ഒരു തമിഴ്ചാനലിന് നടന്‍ വിനുചക്രവര്‍ത്തി നല്‍കിയ അഭിമുഖത്തിലാണ് സില്‍ക്ക് സ്മിതയെക്കുറിച്ചുളള ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുള്ളത്. സില്‍ക്ക് സ്മിതയുടെ ജീവിതം ഒരു ദുരന്തമായത് അവളുടെ സാഹചര്യങ്ങള്‍ കൊണ്ടാണെന്ന് വിനു ചക്രവര്‍ത്തി പറയുന്നു. മാതാപിതാക്കളുടെ സ്‌നേഹവും സുരക്ഷിതത്വവും സില്‍ക്കിനില്ലായിരുന്നു.

സിൽക്കിനെ പലരും ചൂഷണം ചെയ്തു

സില്‍ക്ക് സ്മിത മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. അവസാനം വരെ എല്ലാവരും അവളെ ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കി. ഒടുവില്‍ നിഷ്‌കരുണം തള്ളിപ്പറഞ്ഞു. ഈ നിരാശയെത്തുടര്‍ന്നാണ് സില്‍ക്ക് സ്മിത ജീവനൊടുക്കിയതെന്നും അഭിമുഖത്തില്‍ വിനു ചക്രവര്‍ത്തി പറയുന്നു.

മരണശേഷവും വെറുതേ വിട്ടില്ല

മരണശേഷവും അവളെ ആരും വെറുതേ വിട്ടില്ല. സില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ടു പോലും പലരും സിനിമകളിറക്കി. കോടികള്‍ അത്തരത്തില്‍ അവരുണ്ടാക്കി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിനു ചക്രവര്‍ത്തി പറയുന്നു.

സിൽക്കുമായുള്ള ബന്ധം

സില്‍ക്ക് സ്മിത സിനിമയില്‍ പ്രശസ്തയായതിന് ശേഷം വിനു ചക്രവര്‍ത്തിയുമായി ബന്ധമുണ്ടായിരുന്നില്ല. അവളുടെ മരണശേഷം എല്ലാവര്‍ക്കും അറിയേണ്ടത് തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. സിംഗപ്പൂരില്‍ വെച്ചായിരുന്നു മരണവാര്‍ത്ത വിനു ചക്രവര്‍ത്തി അറിഞ്ഞത്.

അടുത്ത ജന്മം അവളുടെ അച്ഛനായി ജനിക്കണം

തന്നെയും സില്‍ക്ക് സ്മിതയേയും ഒരു മുറിയില്‍ പൂട്ടിയിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് അവളുടെ മരണവാര്‍ത്ത അറിഞ്ഞ ശേഷം ഒരാള്‍ തന്നോട് ചോദിച്ചുവെന്ന് വിനു ചക്രവര്‍ത്തി പറയുന്നു. അവള്‍ തനിക്ക് മകളെപ്പോലെ ആണെന്നും അടുത്ത ജന്മം അവളുടെ അച്ഛനായി ജനിക്കാനാണ് ആഗ്രഹമെന്നും ആയിരുന്നു മറുപടി.

വണ്ടിച്ചക്രം വഴി സിനിമയിലേക്ക്

വിനു ചക്രവര്‍ത്തിയുടെ സിനിമ വഴിയാണ് സില്‍ക്ക് സ്മിതയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. ആ അനുഭവം വിനു ചക്രവര്‍ത്തി പങ്കുവെയ്ക്കുന്നതിങ്ങനെയാണ്. വണ്ടിച്ചക്രം എന്ന സിനിമയിലേക്ക് ഒരു നടിയെ വേണമെന്ന ആവശ്യവുമായി നിര്‍മ്മാതാവ് വിനു ചക്രവര്‍ത്തിയെ സമീപിച്ചു.

വശ്യതയുള്ള കണ്ണൂകൾ

ചിത്രത്തില്‍ അവസരം തേടിയെത്തിയ നിരവധി പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു സില്‍ക്കും. അതീവ വശ്യതയുള്ള കണ്ണുകളാണ് സില്‍ക്ക് തന്റെ ശ്രദ്ധയില്‍പ്പെടാന്‍ കാരണം. അടുത്ത് വിളിച്ച് പേരു ചോദിച്ചു. വിജയമാല എന്നായിരുന്ന സില്‍ക്കിന്റെ യഥാര്‍ത്ഥ പേര്.

വീടുപണിയെടുത്ത് ജീവിതം

ആന്ധ്രാക്കാരിയായിരുന്നു വിജയമാല. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുളള പെണ്‍കുട്ടി. വീടുകളില്‍ പണിയെടുത്താണ് അവള്‍ ജീവിച്ചിരുന്നത്. നാട്ടില്‍ അത്യാവശ്യം ഡാന്‍സും ചെയ്യാറുണ്ട്. അങ്ങനെ അവളെ സിനിമയിലേക്ക് തിരഞ്ഞെടുത്തു.

വശ്യമായ അഴകുളള പെൺകുട്ടി

അഭിനയിക്കാന്‍ ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ അവളുടെ ഭാവം ആകെ മാറി. ക്യാമറയ്ക്ക് മുന്നില്‍ ഒരു പ്രത്യേക ശരീരഭാഷയായിരുന്നു സില്‍ക്കിനെന്ന് വിനു ചക്രവര്‍ത്തി പറയുന്നു. കണ്ണുകള്‍ക്ക്ും ശരീരഭാഷയ്ക്കും ഇത്രയും ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ അടുത്തകാലത്തൊന്നും ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ലെന്ന്ും നടന്‍ പറയുന്നു.

വിനു ചക്രവർത്തിയുടെ അഭിമുഖം

English summary
Actor Vinu Chakravarthy's video on Silk Smitha is Viral
Please Wait while comments are loading...