കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം ആദ്യദിവസം തന്നെ ജാമ്യവ്യസ്ഥ ലംഘിച്ചെന്ന്: വിമർശനവുമായി പ്രകാശ് ജാവദേക്കർ

Google Oneindia Malayalam News

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ ജാമ്യത്തിലിറങ്ങിയ പി ചിദംബരം ആദ്യദിവസം തന്നെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജാമ്യത്തിലിറങ്ങിയതിനെ തുടർന്ന് ജാമ്യത്തിലിറങ്ങിയ ചിദംബരം വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതോടെയാണ് ജാവദേക്കർ അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയത്. അഴിമതി നടത്തിയെന്ന ആരോപണമാണ് ചിദംബരത്തിനെതിരെയുള്ളത്. എന്നാൽ താൻ നിരപരാധിയാണെന്ന തരത്തിലുള്ള പരാമർശമാണ് ചിദംബരം നടത്തിയിട്ടുള്ളത്. ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണന്നാണ് ജാവദേക്കർ കൂട്ടിച്ചേർക്കുന്നത്.

 ഉള്ളി ഇതുവരെ തൊട്ടിട്ടില്ല, വിലയെ കുറിച്ച് എങ്ങനെയാണ് അറിയുക, കേന്ദ്ര മന്ത്രി പറയുന്നത് ഇങ്ങനെ ഉള്ളി ഇതുവരെ തൊട്ടിട്ടില്ല, വിലയെ കുറിച്ച് എങ്ങനെയാണ് അറിയുക, കേന്ദ്ര മന്ത്രി പറയുന്നത് ഇങ്ങനെ

കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ സംസാരിക്കരുതെന്ന് നടത്തരുതെന്ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചുകൊണ്ട് നിർദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജാവദേക്കറുടെ പ്രസ്താവന. ബുധനാഴ്ചയാണ് ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് മോചനം. ഞാൻ കേസിനെക്കുറിച്ച് പ്രതികരിക്കില്ല. സുപ്രീം കോടതി വിധി അനുസരിക്കുമെന്നും കേസിനെക്കുറിച്ച് സംസാരിക്കില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു. 106 ദിവസമായി ഞാൻ വിചാരണക്ക് മുമ്പായി ജയിലിൽ കഴിയുകയായിരുന്നു. എന്നാൽ ഒരു കുറ്റം പോലും എനിക്കെതിരെ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

prakash-javadekar-

ജമ്മു കശ്മീരിൽ സ്വാതന്ത്ര്യമില്ലെന്ന ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. മുൻ ആഭ്യന്തര മന്ത്രി അധികാരത്തിലിരിക്കെ കശ്മീർ എരിയുകയായിരുന്നു. ഇപ്പോൾ കല്ലേറ് പകുതിയായി കുറയുകയായിരുന്നു. ചിദംബരത്തിന്റെ ഭരണകാലത്ത് കശ്മീർ എരിയുകയായിരുന്നു. ഇപ്പോൾ വികസനത്തിന്റെ പാതയിലാണെന്നും ജാവദേക്കർ ചൂണ്ടിക്കാണിക്കുന്നു. രാജ്യസഭാംഗമായ പി ചിദംബരത്തെ ഐഎൻഎക്സ് മീഡിയ കേസിൽ ആഗസ്റ്റ് 21ന് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ വിദേശഫണ്ട് ലഭിക്കുന്നതിനായി കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് സിബിഐ നീക്കം.

English summary
‘Violated bail conditions on very first day’: Javadekar on Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X