• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൊലീസിന് എന്ത് സെലിബ്രിറ്റികള്‍; ടൈഗര്‍ ഷ്‌റോഫിനും ദിഷ പഠാണിക്കും എതിരെ കേസെടുത്ത് മുംബൈ പൊലീസ്

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ടൈഗര്‍ ഷ്‌റോഫും ദിഷ പഠാണിയും. ഇരുവരും പ്രണയത്തിലാണെന്നും പിന്നീട് വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. വിരളില്‍ എണ്ണാവുന്ന ബോളിവുഡ് ചിത്രങ്ങളിലേ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്ക് ഇതുവരെ ഒരു കുറുവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇരുവര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

1

മുംബൈയില്‍ കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസ്. കോവിഡ് കര്‍ഫ്യൂ വകവയ്ക്കാതെ നടന്മാര്‍ക്കും അവരുടെ ഡ്രൈവര്‍മാരും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം റോഡിലിറങ്ങിയതിനെ തുടര്‍ന്ന് ബാന്ദ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

2

ചില ജോലികള്‍ കാരണം അടച്ച ബാന്‍ഡ്സ്റ്റാന്‍ഡിലെ റോഡില്‍ പ്രവേശിക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നെന്ന് മുംബൈ പൊലീസ് പറയുന്നു. അവിടെ നിയോഗിച്ചിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അവരുടെ കാര്‍ നിര്‍ത്തി അവരുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിച്ചിരുന്നു. കൂടാതെ കര്‍ഫ്യു സമയത്ത് പുറത്തു പോകാനുള്ള കാരണവും പൊലീസ് ചോദിച്ചിരുന്നു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്.

3

ഷ്‌റോഫ്, പഠാണി, അവരുടെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 188 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിഷേക് ത്രിമുഖെ പറഞ്ഞു. അവര്‍ സെലിബ്രിറ്റികളാണ്. മറ്റുള്ളവര്‍ കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായി ഉദാഹരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

4

മൂന്നു പേര്‍ക്ക് നിര്‍ദ്ദിഷ്ട തീയതിയില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ പോലീസ് നിയമപരമായ സമന്‍സ് അയയ്ക്കും. ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനത്തില്‍ നടന്‍ വിവേക് ഒബറോയിക്ക് ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് മുംബൈ പൊലീസ് ഇ-ചലാന്‍ നല്‍കിയിരുന്നു. താരത്തിനെതിരയും പൊലീസ് സെക്ഷന്‍ 188 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾ

cmsvideo
  Covaxin trial on children begins at AIIMS Patna

  കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് മഹിള കോണ്‍ഗ്രസ് നേതാവ്കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് മഹിള കോണ്‍ഗ്രസ് നേതാവ്

  മണിക്കുട്ടനെ വളർത്തിയത് ആ 2 പേർ.. ഫാൻ ഫൈറ്റ് മാറ്റി ചിന്തിച്ചാൽ ഇതല്ലേ ശരി?; വൈറൽ കുറിപ്പ്മണിക്കുട്ടനെ വളർത്തിയത് ആ 2 പേർ.. ഫാൻ ഫൈറ്റ് മാറ്റി ചിന്തിച്ചാൽ ഇതല്ലേ ശരി?; വൈറൽ കുറിപ്പ്

  മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

  English summary
  Violating lockdown norms: Mumbai police have registered a case against Tiger Shroff and Disha Patani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X