കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തുറന്നടിച്ച് യുഎന്‍; മറുപടി നല്‍കി ഇന്ത്യ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സര്‍ക്കാര്‍ ഇതര മനുഷ്യാവകാശ സംഘടകളെ സര്‍ക്കാര്‍ പരിമിതപ്പെടുത്തുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാച്ചലെറ്റ്‌സിന് മറുപടിയുമായി ഇന്ത്യ. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇതുമായി ബന്ധപ്പെട്ട് മറുപടി നല്‍കിയത്. വ്യക്തതയില്ലാത്ത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണകൂടം എന്‍ജിഒകളുടെ വിദേശ ധനസഹായം മുടക്കുകയാണെന്നും മിഷേല്‍ ബാച്ച്‌ലെറ്റ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനാണ് ഇന്ത്യ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

un

നിയമവാഴ്ചയും സ്വതന്ത്ര ജുഡീഷ്യറിയും അടിസ്ഥാനമാക്കിയുള്ള ഒരു ജനാധിപത്യ രാഷ്ട്രീയമാണ് ഇന്ത്യയെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (എഫ്സിആര്‍എ) ബന്ധപ്പെട്ട ഒരു വിഷയത്തില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ചില അഭിപ്രായങ്ങള്‍ ഞങ്ങള്‍ കണ്ടു. നിയമങ്ങളുടെ രൂപീകരണം വ്യക്തമായും ഒരു പരമാധികാര അവകാശമാണ്. എന്നിരുന്നാലും മനുഷ്യാവകാശത്തിന്റെ പേരില്‍ നിയമലംഘനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവ് യുഎന്‍ ബോഡിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസമാണ് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാച്ചലെറ്റ്‌സ് ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും കടുത്ത നിയന്ത്രണങ്ങളും സമ്മര്‍ദ്ദങ്ങളും നേരിടുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ തുടർഭരണം അനുവദിക്കില്ല,രണ്ടുംകൽപ്പിച്ച് കോൺഗ്രസിന്റെ സൂപ്പർ നീക്കം;രാഹുലിനെ മുന്നിലിറക്കുംകേരളത്തിൽ തുടർഭരണം അനുവദിക്കില്ല,രണ്ടുംകൽപ്പിച്ച് കോൺഗ്രസിന്റെ സൂപ്പർ നീക്കം;രാഹുലിനെ മുന്നിലിറക്കും

'ഇതാവണമെടാ അമ്മ’; വീഡിയോ പങ്കുവെച്ച് താരസംഘടനെയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍'ഇതാവണമെടാ അമ്മ’; വീഡിയോ പങ്കുവെച്ച് താരസംഘടനെയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?ബിജെപിയുടെ കളികളില്‍ ജെഡിയുവിന് ആശങ്ക; ജയിച്ചാല്‍ മുഖ്യമന്ത്രി പദം ബിജെപി കൊണ്ടുപോവുമോ?

English summary
Violation of law in the name of human rights can never be accepted; india to UN High Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X