കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കുടുങ്ങും; ശിക്ഷ ഇങ്ങനെ

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാവുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ ഇതുവരേയും കൊറോണ ബാധിച്ചവരുടെ എണ്ണം 20000ത്തിന് അടുത്താണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് 19984 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് ഇതുവരേയും 640 പേരാണ് മരണപ്പെട്ടത്.

അതേസമയം തന്നെ പലയിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയും വാഹനങ്ങള്‍ക്കെതിരേയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. പരിശോധനക്കെത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ ജനം കയ്യേറ്റം ചെയ്യുന്ന സ്ഥിതിയാണ്. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

സൂക്ഷിക്കുക.. കൊറോണയേക്കാള്‍ വലിയം ദുരന്തം വരാനിരിക്കുന്നു: മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്സൂക്ഷിക്കുക.. കൊറോണയേക്കാള്‍ വലിയം ദുരന്തം വരാനിരിക്കുന്നു: മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്

ഓര്‍ഡിനന്‍സ്

ഓര്‍ഡിനന്‍സ്

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇത് പ്രകാരം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാത്തകുറ്റമായി കണക്കാക്കും. ഒരു മഹാമാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

തടവും പിഴയും

തടവും പിഴയും

ഗൗരവമുള്ള കേസുകളാണെങ്കില്‍ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും.ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും. കാബിനറ്റ് യോഗത്തിന് ശേഷം പ്രകാശ്ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമത്തിന്റെ സ്വഭാവം നോക്ക് കുറ്റക്കാര്‍ക്ക് മൂന്ന്് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇവരില്‍ നിന്നും അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെയും പിഴ ഈടാക്കും. 30 ദിവസത്തിനകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം.

 എപ്പിഡെമിക് ഡിസീസ് ആക്ട്

എപ്പിഡെമിക് ഡിസീസ് ആക്ട്

1897 ലെ എപ്പിഡെമിക് ഡിസീസ് ആക്ടില്‍ ഭേഗഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ആരോഗ്യപ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേട് വരുത്തിയാല്‍ വാഹനത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റകാരില്‍ നിന്നും ഈടാക്കാനുമാണ് തീരുമാനം.

പ്രതിഷേധസമരവുമായി ഡോക്ടര്‍

പ്രതിഷേധസമരവുമായി ഡോക്ടര്‍

ജോലിക്കിടെ നേരിടുന്ന ആക്രമണത്തില്‍ നിന്നും മെഡിക്കല്‍ പ്രൊഫഷണലുകളെ സംരക്ഷിക്കുന്നതിനായി അടിയന്തിര നിയമം കൊണ്ട് വരണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്രത്താട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നീക്കം. നിരവധി ആരോഗ്യപ്രവര്‍ത്തകരെ ജോലി ചെയ്യുന്നതിനിടെ ജനങ്ങള്‍ കയ്യേറ്റം ചെയ്യുകയുണ്ടായി. ഇത്തരം ആക്രമങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച മെഴുകുതിരി തെളിയിക്കാന്‍ ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

ബ്ലാക്ക് ഡേ

ബ്ലാക്ക് ഡേ

വെളുത്ത് കോട്ട് ധരിച്ച് മെഴുകുതിരി കത്തിക്കാനായിരുന്നു ഐഎംഎ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതൊരു മുന്നറിയിപ്പ് മാത്രമാണെന്നും ഐഎംഎ അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ നേരിടുന്ന ഈ പ്രതിസന്ധിക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ ബ്ലാക്ക് ഡേ ആചരിക്കുമെന്നും ഏപ്രില്‍ 23 ന് കറുത്ത ബാഡ്ജുകള്‍ ടൈ ചെയ്ത് പ്രവര്‍ത്തിക്കുമെന്നും ഐഎംഎ നിര്‍ദേശം നല്‍കിയിരുന്നു.

Recommended Video

cmsvideo
നഴ്‌സായ അമ്മയെ അകലെനിന്നു കണ്ടും കരഞ്ഞും മകള്‍ | Oneindia Malayalam
അമിത്ഷാ

അമിത്ഷാ

എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഇന്ന് ഐഎംഎ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അമിത്ഷാ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്് മതിയായ സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഐഎംഎ തീരുമാനങ്ങളില്‍ നിന്നും പിന്മാറിയത്. ഡോക്ടര്‍മാരുടെ സുരക്ഷയും അന്തസും സംരക്ഷിക്കപ്പെടുമെന്ന് അമിത്ഷാ ഉറപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് അനുയോജ്യമായ അന്തരീക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അമിത്ഷാ വ്യക്തമാക്കിയിരുന്നു.

English summary
Violence Against Health Worker; Central Government Has Brought an ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X