• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അച്ഛാദിന്നിൽ ഇരയായത് ആയിരത്തിലധികം മുസ്‌ലീങ്ങൾ.. ബീഫിൽ അടിച്ചുകൊന്ന 54ൽ 40ഉം മുസ്‌ലീങ്ങൾ!!

അച്ഛാദിൻ വാഗ്ദാധാനം ചെയ്ത് അധികാരത്തിൽ കയറിയ ബി.ജെ.പി സർക്കാരിന്റെ നാല് വർഷത്തെ ഭരണകാലയളവിനിടയിൽ വർഗീയ ആക്രമണങ്ങൾക്ക് ഇരയായത് 2670 പേർ. ഇതിൽ ഭൂരിഭാഗവും മുസ്‌ലീങ്ങളാണ്. ഡോട്ടോഡാറ്റാബേസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ആണ് രാജ്യത്തിന്റെ മതേതര പ്രതിച്ഛായയ്ക്ക് തന്നെ കോട്ടമുണ്ടാക്കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്. ബീഫ് വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ നടപടിയുടെ മറവിലാണ് ഭൂരിഭാഗം കൊലപാതകങ്ങളും അരങ്ങേറിയത്. അതേസമയം ബീഫ് വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തി പുതിയ ഉത്തരവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പുതിയ താരനേതാവ് യോഗി ആഥിത്യനാഥിന്റെ ഉത്തർപ്രദേശിലാണ് അക്രമണങ്ങൾ ഏറെയും നടന്നത്.

വിദ്വേഷ അതിക്രമങ്ങൾ യഥേഷ്ടം

വിദ്വേഷ അതിക്രമങ്ങൾ യഥേഷ്ടം

കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്ത് 489 വിദ്വേഷ അതിക്രമങ്ങൾ അരങ്ങേറിയതായാണ് റിപ്പോർട്ട്. ഇതിൽ 2670 പേരാണ് ഇരകളാക്കപ്പെട്ടത്. ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നത് ഉത്തർപ്രദേശിലാണ്. ചെറിയ പ്രശ്നങ്ങളുടെ പേരിൽ തുടങ്ങുന്ന സംഘർഷങ്ങൾ പിന്നീട് വലിയ വർഗീയ കലാപങ്ങളായി മാറുന്നെന്നും വെബ്‌സൈറ്റ് പുറത്ത് വിട്ട വിവരങ്ങൾ തെളിയിക്കുന്നു.

അടിച്ചുകൊന്നു 54 ജീവനുകൾ

അടിച്ചുകൊന്നു 54 ജീവനുകൾ

ബി.ജെ.പി അധികാരത്തിലേറിയ 2014 മുതൽ ഇതുവരെ രാജ്യത്ത് 54 പേരെയാണ് ആൾക്കൂട്ടം അടിച്ചുകൊന്നത്. ഇതിൽ ഏറെയും ബീഫിന്റെ പേരിലായിരുന്നു. ദേശീയതലസ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്ത് സൈനികന്റെ പിതാവ് അഖ്ലാ‌ഖ് ഇത്തരത്തിൽ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു.

പശുമാംസം സൂക്ഷിച്ചു

പശുമാംസം സൂക്ഷിച്ചു

വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ ആക്രമണം. ലാബിലേക്ക് ടെസ്റ്റിന് അയച്ചെങ്കിലും ഗോമാംസമല്ലായിരുന്നു ഇതെന്ന് തെളിഞ്ഞു. കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ടത് അയൽവാസികൾ അടക്കമുള്ളവരാണ്. ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ കൊല്ലപ്പെട്ട ജുനൈദും ഇതിന്റെ ഒടുവിലത്തെ ഇരയാണ്.

പ്രധാനമന്ത്രിയുടെ നാടും പിന്നിലല്ല

പ്രധാനമന്ത്രിയുടെ നാടും പിന്നിലല്ല

രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത് ഉത്തർപ്രദേശിലാണ്. യുപിയിൽ 85 സംഭവങ്ങളിലായി 421 പേർ ഇരകളാക്കപ്പെട്ടെന്ന് വെബ് സൈറ്റിലെ കണക്കുകൾ പറയുന്നു.

ആക്രമിച്ച് പരിക്കേൽപ്പിക്കപ്പെട്ട സംഭവങ്ങൾ 125 എണ്ണവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിൽ 25 അക്രമങ്ങളിൽ 204 പേ‌ർ ഇരകളായി.

കണക്കുകള്‍ ഇങ്ങനേയും

കണക്കുകള്‍ ഇങ്ങനേയും

കർണാടകയിലെ 77 സംഭവങ്ങളിൽ 275 പേർ, ബിഹാറിൽ 39ൽ 202പേർ, തമിഴ്‌നാട്ടിൽ 17 സംഭവങ്ങളിലായി 146 പേർ, മധ്യപ്രദേശിൽ 35 സംഭവങ്ങളിലായി 152പേർ, ജാർഖണ്ഡിൽ 18 സംഭവങ്ങളിൽ 139 പേർ എന്നിങ്ങനെയാണ് ആക്രമസംഭവങ്ങൾ. ക്വിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒരു കൂട്ടം ഗവേഷകർ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ക്രോഡീകരിച്ച വിവരങ്ങളാണ് വെബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്.

അതിൽ അമ്പതും മുസ്ലീങ്ങൾ

അതിൽ അമ്പതും മുസ്ലീങ്ങൾ

ആൾക്കൂട്ടം അടിച്ചുകൊന്ന 54 പേരിൽ 40 പേരും മുസ്ലിങ്ങളാണെന്ന് വെബ് സൈറ്റ് കണക്കുകൾ പറയുന്നു. ശേഷിക്കുന്നവർ ദലിതരും. 21 പേർ കൊല്ലപ്പെട്ടത് ബീഫിന്റെ പേരിലാണെന്ന് കണക്കുകൾ തെളിയിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തന്നെ

ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തന്നെ

2670 ഇരകളിൽ 1347 മുസ്ലീങ്ങളും, 917 ക്രിസ്ത്യാനികളുമാണ്. അതേസമയം ഇത്രയും അക്രമണങ്ങളിൽ ആകെ 86 പേരാണ് അറസ്റ്റിലായത്. സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ നടക്കുന്നതെന്നും വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു.

പോലീസുകാരന്‍ ബൈക്ക് ചവിട്ടി വീഴ്ത്തി... ഗര്‍ഭിണിയായ യുവതി റോഡില്‍ വീണ് മരിച്ചു

English summary
violence-against-muslims-dalits-adivasis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more