India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലെ 'ബുൾഡോസർ രാജ്'; നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻ ജഡ്ജിമാരുടെ കത്ത്

 • By Akhil Prakash
Google Oneindia Malayalam News

ലഖ്നൗ: ഉത്തർപ്രദേശ് സർക്കാർ സമരക്കാരുടെ വീടുകൾ തകർത്ത സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് കത്തയച്ചു. മുൻ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെ 12 പേരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്. ഈ കത്തിൽ സുപ്രീം കോടതിയിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവാഴ്ചയുടെ തകർച്ചയും പൗരന്മാരുടെ അവകാശങ്ങളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു.

യുപി പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുന്ന വീഡിയോകളും കത്തിന്റെ കൂടെ അയച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി, ജസ്റ്റിസ് വി ഗോപാല ഗൗഡ, ജസ്റ്റിസ് എ കെ ഗാംഗുലി, മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു, കർണാടക ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മുഹമ്മദ് അൻവർ (മുൻ ജഡ്ജി) എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കൂടാതെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ ശാന്തി ഭൂഷൺ, ഇന്ദിര ജെയ്‌സിംഗ്, ചന്ദർ ഉദയ് സിംഗ്, ആനന്ദ് ഗ്രോവർ, എസ്‌സി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ ശ്രീറാം പഞ്ചു. എന്നിവരും ഇതിന്റെ ഭാഗമായിട്ടുണ്ട്.

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ പ്രതിഷേധത്തിന് കാരണമായതെങ്ങനെയെന്ന് കത്തിൽ പറയുന്നുണ്ട്. "പ്രതിഷേധക്കാരെ കേൾക്കാനോ സമാധാനപരമായ പ്രതിഷേധത്തിൽ ഏർപ്പെടാനോ അവസരം നൽകുന്നതിന് പകരം, അത്തരം വ്യക്തികൾക്കെതിരെ അക്രമാസക്തമായ നടപടി സ്വീകരിക്കാൻ യുപി സംസ്ഥാന ഭരണകൂടം ഉദ്യോ ഗസ്ഥർക്ക് അനുമതി നൽകിയതായി തോന്നുന്നു. മുഖ്യമന്ത്രി യോഗിയുടെ പ്രസ്താവന പ്രതിഷേധക്കാരെ ക്രൂരമായും നിയമവിരുദ്ധമായും പീഡിപ്പിക്കാൻ പോലീസിന് ധൈര്യം നൽകുന്നതായും" കത്തിൽ ആരോപിച്ചു.

വീണ എന്നും ക്യൂട്ടാണ്; ഈ പുതിയ ലുക്ക് ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടു, വൈറല്‍ ചിത്രങ്ങള്‍

cmsvideo
  Will Rahul Gandhi Be Arrested ? | രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് സൂചന | *Politics

  കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമം, ഉത്തർപ്രദേശ് ഗുണ്ടാ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട്, 1986 എന്നിവ ചുമത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചതായി മുൻ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും കത്തിൽ പറയുന്നു. നിലവിൽ ഏകദേശം 300-ലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് കസ്റ്റഡിയിലുള്ള യുവാക്കളെ ലാത്തികൊണ്ട് മർദിക്കുക, പ്രതിഷേധക്കാരുടെ വീടുകൾ ഒരു അറിയിപ്പ് പോലും നൽകാതെ പൊളിക്കുക, ന്യൂനപക്ഷ മുസ്ലീം സമുദായങ്ങളെ തിരഞ്ഞ് പിടിച്ചു മർദ്ദിക്കുക തുടങ്ങിയ പ്രവർത്തികൾ രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലയ്ക്കുന്നു എന്നും കത്തിൽ പറയുന്നു.

  English summary
  The letter also called for a hearing in the Supreme Court. The letter states that the rule of law has collapsed and the rights of citizens have been violated.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X