ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലെ അക്രമം:നടൻ ദീപ് സിദ്ധു വീണ്ടും അറസ്റ്റിൽ
ദില്ലി; നടൻ ദീപ് സിദ്ധു വീണ്ടും അറസ്റ്റിൽ.ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമണം നടത്തിയ കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കകമാണ് ദീപ് സിദ്ധു വീണ്ടും അറസ്റ്റിലായത്. ചെങ്കോട്ട സംഘര്‍ഷത്തില്‍ പുരാവസ്തു വകുപ്പ് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലാണ് ചെങ്കോട്ട. സംഘർഷത്തിന് പിന്നാലെ സിദ്ധുവിനെതിരെ വകുപ്പ് പ്രത്യേക പരാതി നൽകിയിരുന്നു. ചെങ്കോട്ടയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
ഇന്ന് രാവിലെയാണ് ദില്ലി അഡിഷണല്‍ സെഷന്‍സ് കോടതി ദീപ് സിദ്ദുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് ,30,000 രൂപയുടെ രണ്ട് ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും കോടതി ദീപ് സിദ്ധുവിനോട് ആവശ്യപ്പെട്ടിരുന്നു.

Recommended Video
ങ്കോട്ടയിലെ അക്രമസംഭവങ്ങളിൽ പങ്കില്ലെന്നും സിസിടിവിയിൽ അടക്കമുള്ള ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നുമായിരുന്നു സിദ്ധു കോടതിയിൽ വാദിച്ചത്. ദീപ് സിദ്ധു ഏതെങ്കിലും കർഷക സംഘടനയുടെ അംഗമല്ല. കർഷക സംഘടനകളാണ് പ്രതിഷേധം ആഹ്വാനം ചെയ്തത്. സിദ്ധു ചെങ്കോട്ടയിലേക്ക് പോകാൻ ആഹ്വാനം നൽകിയിട്ടില്ല, അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ സിദ്ധു അവിടെ ഉണ്ടായിരുന്നില്ല.റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിന് ഗൂഡാലോചന നടത്തിയത് സിദ്ധുവാണ് പറയാനുള്ള യാതൊരു തെളിവുകളും ഇല്ലെന്നും ദീപ് സിദ്ധുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിയുടെ മറവിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഫെബ്രുവരി 9 നാണ് ദീപ് സിദ്ധുവിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്.
ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications