കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: മൗജ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മരിച്ചവരുടെ എണ്ണം ഏഴായി..

  • By S Swetha
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് രാജ്യ തലസ്ഥാനം യുദ്ധക്കളമായി മാറിയത്. ചൊവ്വാഴ്ച രാവിലെയും ദില്ലിയിലെ മൗജ്പൂരിലും ബ്രഹ്മപുരിയിലും കല്ലേറുണ്ടായി. കൊല്ലപ്പെട്ട ഏഴ് പേരില്‍ ഗോകല്‍ പുരിയിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും ഉള്‍പ്പെടുന്നു. ഷാഹിദ്, മുഹമ്മദ് ഫക്രുദ്ദീന്‍, രാഹുല്‍ സോളങ്കി, നസീം എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. അതേസമയം, രണ്ട് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രി നടന്ന വെടിവെയ്പ്പില്‍ 160ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

കലാപത്തിനിടെ 2 പേര്‍ക്ക് വെടിയേറ്റു: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞകലാപത്തിനിടെ 2 പേര്‍ക്ക് വെടിയേറ്റു: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമമുണ്ടായതിനെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തിങ്കളാഴ്ച രാവിലെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്ര അമിതാ ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതേസമയം അക്രമത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, ബിജെപി എംപി ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘ ദൃഷ്ടിയില്ലാത്ത തീരുമാനം കാരണം സാധാരണക്കാരാണ് വില കൊടുക്കേണ്ടി വരുന്നതെന്ന് ചിദംബരം പറഞ്ഞു. കലാപകാരികള്‍ക്കൊപ്പമാണ് ദില്ലി പൊലീസ് നിലയുറപ്പിച്ചതെന്ന് അസദുദ്ദീന്‍ ഒവൈസിയും ആരോപിച്ചു. അതേസമയം, അക്രമത്തിന് ആഹ്വാനം ചെയ്തത് കപില്‍ മിശ്രയാണെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.

07-1582

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനായി വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നിരവധി പ്രദേശങ്ങള്‍ യുദ്ധഭൂമിക്ക് സമാനമായ അവസ്ഥയിലാണ്. കലാപകാരികള്‍ വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും മാത്രമല്ല പെട്രോള്‍ പമ്പുകള്‍ക്ക് വരെയും തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം നടന്ന ജാഫ്രാബാദ്, മൗജ്പൂര്‍, ചാന്ദ്ബാഗ്, ഖുറേജി ഖാസ്, ഭജന്‍പുര എന്നിവിടങ്ങളില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനിടെ ഷഹദാര ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമിത് ശര്‍മ്മ, ഗോകല്‍പുരി എസിപി അനൂജ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടൊപ്പം രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Recommended Video

cmsvideo
Delhi Is Burning After Kapil Mishra's Warning | Oneindia Malayalam


അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് രാജ്യതലസ്ഥാനത്ത് കലാപം അരങ്ങേറിയത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ചിലര്‍ മനപ്പൂര്‍വ്വം അക്രമം അഴിച്ചു വിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദില്ലി പോലീസ് കമ്മീഷണര്‍ അമുല്യ പട്നായിക് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Violence contiues in North East Delhi, death toll touches seven
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X