കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷില്ലോംഗില്‍ സംഘര്‍ഷം തുടരുന്നു: കത്തിക്കുത്തില്‍ പരിക്കേറ്റത് 10 പേര്‍ക്ക്! തലസ്ഥാനത്ത് നിരോധനാജ്ഞ

  • By S Swetha
Google Oneindia Malayalam News

ഷില്ലോങ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മേഘാലയില്‍ 10 പേര്‍ക്ക് കുത്തേറ്റു. തദ്ദേശീയരല്ലാത്ത ആളുകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഷില്ലോംഗിലെ ജയാവ്, ലാംഗ്‌സ്‌നിംഗ്, ചിറാപൂഞ്ചിയിലെ സോഹ്ര എന്നിവിടങ്ങളില്‍ നിന്നും ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നടന്ന അക്രമസംഭവങ്ങളില്‍ ആദിവാസിയിതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ച് ഒന്നാം തിയതി രാവിലെ മുതല്‍ ഷില്ലോംഗിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കേന്ദ്ര സായുധ പോലീസ് സേനയുടെ രണ്ട് കമ്പനികള്‍ ഇതിനകം തന്നെ പ്രദേശത്ത് എത്തിക്കഴിഞ്ഞു. 6 കമ്പനികള്‍ കൂടി പ്രദേശത്ത് എത്തുമെന്ന് അറിയുന്നു.

 സിഎഎക്കെതിരായ പ്രമേയം അനാവശ്യം: എന്‍പിആറില്‍ ബിഹാര്‍ മാതൃകയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സിഎഎക്കെതിരായ പ്രമേയം അനാവശ്യം: എന്‍പിആറില്‍ ബിഹാര്‍ മാതൃകയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി


ഷില്ലോംഗിലെ ഏറ്റവും പഴയ വിപണികളിലൊന്നായ ബരാ ബസാറില്‍ നടന്ന കത്തിക്കുത്തില്‍ പരിക്കേറ്റവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മേഘാലയയിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജി കെ ഇയാന്‍ഗ്രായ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആസാമിലെ ബാര്‍പേട്ട ജില്ലയില്‍ നിന്നുള്ള ഇരുപത്തിയൊമ്പതുകാരനായ രൂപ്ചന്ദ് ദിവാന്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് ക്ലോഡിയ ലിങ്വ പറഞ്ഞു. ലാങ്സ്‌നിംഗില്‍ 21 കാരനായ ആകാശ് അലിക്ക് നേരെ ആക്രമണമുണ്ടായി. സൊഹ്‌റയില്‍ ഗോത്രേതര വിഭാഗത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഇരുകൂട്ടരും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നതായി ലിങ്വ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

meghalaya-1582

ബംഗ്ലാദേശിനോട് അടുത്ത് കിടക്കുന്ന ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ ഇച്ചാമതി പ്രദേശത്ത് വെള്ളിയാഴ്ച ഖാസി സ്റ്റുഡന്റ്സ് യൂണിയന്‍ അംഗങ്ങളും ആദിവാസി ഇതര വിഭാഗക്കാരും നടന്ന ഏറ്റുമുട്ടലില്‍ ഒരു ടാക്‌സി ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു. സിഎഎയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നടന്ന യോഗത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇച്ചാമതിയില്‍ ലുര്‍ഷായ് ഹിന്നിവേറ്റ കൊല്ലപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് കെഎസ് യു നല്‍കിയ പരാതിയില്‍ എട്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് ജയന്തിയ ഹില്‍സ്, ഈസ്റ്റ് ജയന്തിയ ഹില്‍സ്, ഈസ്റ്റ് ഖാസി ഹില്‍സ്, റി ഭോയ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ പ്രതിദിന എസ്എംഎസ് പരിധി അഞ്ച് ആയി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

English summary
Violence contnues in Meghalaya, 10 stabs in violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X