കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ അക്രമം കത്തിപ്പടരുന്നു... അമിത് ഷാ ദൈവമാണോയെന്ന് മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ അമിത് ഷായുടെ റാലിക്കിടെ നടന്ന അക്രമങ്ങള്‍ തുടരുന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറുന്നത്. ബിജെപി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഗുണ്ടകളെ കൊണ്ടുവന്ന് ബംഗാളിന്റെ പാരമ്പര്യത്തെ തകര്‍ക്കുകയാണെന്ന് തൃണമൂല്‍ ആരോപിച്ചു. ബംഗാളില്‍ ബിജെപി അക്രമം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയന്‍ പറഞ്ഞു.

1

തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തൃണമൂല്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡെറക് ഒബ്രയന്‍ പറഞ്ഞു. അതേസമയം അക്രമത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. സിആര്‍പിഎഫ് ഉള്ളതുകൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. അവരുടെ സംരക്ഷണമാണ് എന്നെ രക്ഷിച്ചത്. തൃണമൂല്‍ അക്രമം അഴിച്ചുവിടുകയാണ് അവര്‍ തന്റെ റോഡ് ഷോയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്നും അമിത് ഷാ ആരോപിച്ചു. മമതയുടെ പാര്‍ട്ടിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷാ ദൈവമാണോ എന്നായിരുന്നു മമതയുടെ മറുപടി. അദ്ദേഹത്തിനെതിരെ ആരും പ്രതിഷേധിക്കാതിരിക്കാന്‍ ദൈവമാണോ അമിത് ഷാ എന്നും മമത ചോദിച്ചു. എല്ലാത്തിനും മുകളിലാണോ അമിത് ഷാ. അവര്‍ സംസ്‌കാരം ഇല്ലാത്തവവരാണ്. ഇശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതുകൊണ്ടാണ് തകര്‍ത്തതെന്നും മമത ആരോപിച്ചു. അതേസമയം മമതയ്‌ക്കെതിരെ ട്രോള്‍ ഉണ്ടാക്കിയ പ്രിയങ്ക ശര്‍മയുടെ അറസ്റ്റും വലിയ വിവാദമായിട്ടുണ്ട്. അവരെ എന്തുകൊണ്ട് ജാമ്യം അനുവദിച്ചിട്ടും, രാത്രി മുഴുവന്‍ ജയിലില്‍ വെച്ചു എന്നും സുപ്രീം കോടതി ചോദിച്ചു.

അതേസമയം പ്രിയങ്ക ശര്‍മയെ മോചിപ്പിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി ഉണ്ടാവുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലില്‍ തനിക്ക് കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് പ്രിയങ്ക പറയുന്നു. തനിക്ക് നിര്‍ബന്ധപൂര്‍വം മാപ്പെഴുതി നല്‍കേണ്ടി വന്നെന്ന് പ്രിയങ്ക പറഞ്ഞു. രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമത്തിലാണ് നടക്കുന്നതെന്നും, കശ്മീര്‍ ഇതിലും ശാന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ 60 സീറ്റുകള്‍ ലക്ഷ്യമിട്ട് മഹാസഖ്യം, ലക്ഷ്യം പ്രധാനമന്ത്രി പദം, കോണ്‍ഗ്രസ് സഹായം തേടും!!യുപിയില്‍ 60 സീറ്റുകള്‍ ലക്ഷ്യമിട്ട് മഹാസഖ്യം, ലക്ഷ്യം പ്രധാനമന്ത്രി പദം, കോണ്‍ഗ്രസ് സഹായം തേടും!!

English summary
violence in bengal trinamool bjp fight continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X