കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയിലെ അക്രമം: ദീപ് സിദ്ധു സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ കോടതിയിൽ

Google Oneindia Malayalam News

ദില്ലി; ചെങ്കോട്ടയിലെ അക്രമസംഭവങ്ങളിൽ പങ്കില്ലെന്നും സിസിടിവിയിൽ അടക്കമുള്ള ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും ചെങ്കോട്ട സംഘർഷത്തിലെ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ധു.ദില്ലി അഡീഷ്ണൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സിദ്ധുവിന്റെ വാദം. സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമാണ് ദീപ് സിദ്ധു ചെയ്തതതെന്നും എല്ലാ തെറ്റും കുറ്റകരമല്ലെന്നും സിദ്ധുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

deep sidhu

ദീപ് സിദ്ധു ഏതെങ്കിലും കർഷക സംഘടനയുടെ അംഗമല്ല. കർഷക സംഘടനകളാണ് പ്രതിഷേധം ആഹ്വാനം ചെയ്തത്. സിദ്ധു ചെങ്കോട്ടയിലേക്ക് പോകാൻ ആഹ്വാനം നൽകിയിട്ടില്ല, അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ സിദ്ധു അവിടെ ഉണ്ടായിരുന്നില്ല.റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിന് ഗൂഡാലോചന നടത്തിയത് സിദ്ധുവാണ് പറയാനുള്ള യാതൊരു തെളിവുകളും ഇല്ലെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിയുടെ മറവിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഫെബ്രുവരി 9 നാണ് ദീപ് സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയർത്തുകയായിരുന്നു.ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കർഷക സംഘടനകൾ ആരോപിച്ചത്.

Recommended Video

cmsvideo
Kerala Assembly Election 2021: Congress Hoping To Win Nemam | Oneindia Malayalam

മലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റെന്ന് ഇടത് സ്ഥാനാർത്ഥി; മറുപടിയുമായി ബിജെപിമലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റെന്ന് ഇടത് സ്ഥാനാർത്ഥി; മറുപടിയുമായി ബിജെപി

പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അന്വേഷിക്കണം; പോലീസ് നിഷ്ക്രിയമെന്നും സുരേന്ദ്രൻപി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അന്വേഷിക്കണം; പോലീസ് നിഷ്ക്രിയമെന്നും സുരേന്ദ്രൻ

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

English summary
Violence in Red Fort: Lawyer tells court that Deep Sidhu was not at the place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X