കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓഫീസുകള്‍ അഗ്നിക്കിരയാക്കി നാഗര്‍; പ്രതിഷേധം പുകയുന്നത് സംവരണത്തിനെതിരെ!!!

Google Oneindia Malayalam News

കൊഹിമ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തെച്ചൊല്ലിയുണ്ടായ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീവച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ വരില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴാചയായിരുന്നു സംഭവം.

വ്യാഴാഴ്ച രൂപീകരിച്ച നാഗാലാന്റ് ട്രൈബ് ആക്ഷന്‍ കൗണ്‍സില്‍ മൂന്ന് ആവശ്യങ്ങള്‍ ഉള്‍പ്പെട്ട ചാര്‍ട്ടര്‍ മുഖ്യമന്ത്രി ടിആര്‍ സെലിയാഗിന് മുമ്പില്‍ വച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് വൈകിട്ട് നാല് മണി വരെ സമയം അനുവദിക്കുന്നുവെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

അക്രമം പൊട്ടിപ്പുറപ്പെട്ടു

അക്രമം പൊട്ടിപ്പുറപ്പെട്ടു

നാഗാലാന്റ് ട്രൈബ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് സമയം ലഭിക്കുന്നതിന് മുമ്പുതന്നെ തലസ്ഥാന നഗരയില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതോടെ ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യത്തെ വിന്യസിയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിയ്ക്കുകയും ചെയ്തു. പ്രദേശത്തെ മൊബൈല്‍ സേവനങ്ങളും വിഛേദിച്ചു.

തീയിട്ടു നശിപ്പിച്ചു

തീയിട്ടു നശിപ്പിച്ചു

അക്രമാസക്തരായ ജനക്കൂട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസും ഉപതിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസും അഗ്നിക്കിരയാക്കി. ഇതിന് പുറമേ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍, അര്‍ബന്‍ ഡവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, റെയില്‍വേ റിസര്‍വേഷന്‍ സെന്റര്‍, കൊഹിമ പ്രസ്‌ക്ലബ്ബ് എന്നിവ അടിച്ചു തകര്‍ക്കുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു.

പ്രക്ഷോഭത്തിന്റെ ഉറവിടം

പ്രക്ഷോഭത്തിന്റെ ഉറവിടം

ആവശ്യപ്പെട്ട് നാഗാലാന്റില്‍ പ്രക്ഷോഭം ആരംഭിച്ച നാഗാലന്‍ഡ് ട്രൈബ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തലസ്ഥാന നഗരമായ കൊഹിമയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍

 ഭീഷണി മുഖ്യമന്ത്രിയോട്

ഭീഷണി മുഖ്യമന്ത്രിയോട്

ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി മുഖ്യമന്ത്രി സെലിയാംഗ്, അധികാരത്തിലിരിക്കുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷര്‍ഹോസലി എന്നിവരുടെ വീടിന് മുമ്പില്‍ പ്രതിഷേധം ആരംഭിക്കുമെന്നും പ്രതിശേഷക്കാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

വെടിവെയ്പ്

വെടിവെയ്പ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഒന്നിന് നടക്കുമെന്ന മുഖ്യമന്ത്രി സെലിയാംഗിന്റെ പ്രഖ്യാപനത്തോടെയാണ് ചൊവ്വാഴ്ച പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ദിമാപൂരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. പിന്നീട് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും പ്രതിഷേധക്കാര്‍ വിസമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

English summary
The protesters want 33 per cent reservation for women in civic polls to be rolled back. They believe it is a violation of the right granted to Naga tribals as per the Constitution's article 371(A).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X