ഫേസ്ബുക്ക്; മഹാരാഷ്ട്രയില്‍ വീണ്ടും സംഘര്‍ഷം
മുംബൈ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്മാരായ ഫേസ്ബുക്ക് മഹാരാഷ്ട്രയില്‍ വീണ്ടും അശാന്തി വിതയ്ക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക് കല്ലെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഇരുപത്തഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഝുലെ ജില്ലയിലെ ദേവാപൂരിലാണ് സംഘര്‍ഷം ഉണ്ടായത്. ഫേസ്ബുക്കില്‍ അപമാനകരമായ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ചായിരുന്നു പ്രശ്നം തുടങ്ങിയത്. ഈ പോസ്റ്റ് വാട്സ് അപ്പിലൂടെ പ്രചരിക്കുന്നുണ്ടത്രെ. ബസ്സുകള്‍ക്ക് കല്ലെറിഞ്ഞും പോലീസുകാരെ ആക്രമിച്ചും ഒരു കൂട്ടം ആളുകള്‍ അക്രമം അഴിച്ചുവിട്ടു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണ് എന്ന് പോലീസ് അറിയിച്ചു.

നേരത്തെ ഫേസ്ബുക്കിലൂടെ ബാല്‍ താക്കറെയെ അപമാനിച്ചു എന്നാരോപിച്ച് പുനെയില്‍ ഒരു സംഘം ആളുകള്‍ മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. പള്ളിയില്‍ നിന്നും നിസ്കാരം കഴിഞ്ഞ് വരികയായിരുന്ന മുഹ്സിന് സാദിഖ് ഷെയ്ഖ് എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. ഹിന്ദുരാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍.
ഹിന്ദു രാഷ്ട്ര സേനയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പുനെയില്‍ ഒരാഴ്ചയോളം സംഘര്‍ഷാവസ്ഥ നിലനിന്നു. ഛത്രപതി ശിവജി, ബി ആര് അംബേദ്കര്‍ തുടങ്ങിയവര്‍ക്കെതിരെയും ഫേസ്ബുക്കില്‍ മോശപ്പെട്ട പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications