Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്വേഷ പോസ്റ്റ്; സംഘര്‍ഷം... 40 പേര്‍ അറസ്റ്റില്‍, ഹൂബ്ലിയില്‍ നിരോധനാജ്ഞ

ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് സംഘര്‍ഷം. കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ ഹൂബ്ലിയിലാണ് സംഭവം. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. 40 പേരെ അറസ്റ്റ് ചെയ്തു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ലാത്തി വീശുകയും ചെയ്തു. പിരിഞ്ഞുപോകണമെന്ന ആവശ്യം ജനക്കൂട്ടം നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത് എന്ന് പോലീസ് പറയുന്നു.

a

തീവ്ര ഹിന്ദു സംഘടനയില്‍പ്പെട്ട വ്യക്തി മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. മക്കയിലെ വിശുദ്ധ പള്ളിക്ക് മുകളില്‍ കാവിക്കൊടി കെട്ടിയ ചിത്രവും അതോടൊപ്പം ചില വാക്കുകളും അടങ്ങിയതായിരുന്നുവത്രെ സോഷ്യല്‍ മീഡിയയിലെ വിവാദ പോസ്റ്റ്. പോസ്റ്റിനെതിരെ ഒരു സംഘം പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും പോലീസ് നടപടി പക്ഷപാതപരമാണ് എന്നും ആരോപിച്ച് വലിയ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് മുമ്പിലെത്തുകയായിരുന്നു.

ശനിയാഴ്ച അര്‍ധരാത്രി ജനങ്ങള്‍ സ്റ്റേഷന് മുമ്പില്‍ ഒത്തുകൂടി. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ലാത്തി വീശിയതോടെ ചിതറിയോടിയ ജനക്കൂട്ടം പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. പോലീസുകാര്‍ക്ക് നേരെയും കൈയ്യേറ്റമുണ്ടായി. ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 12 പോലീസുകാര്‍ക്ക് പരിക്കേറ്റു. ആറ് കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുകയും 40 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി എന്ന് പോലീസ് കമ്മീഷണര്‍ ലഭു റാം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുത്തുവെന്നും പോലീസ് സുരക്ഷ ശക്തമാക്കിയെന്നും അറിയിച്ച കമ്മീഷണര്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്നും വ്യക്തമാക്കി.

അതേസമയം, പോലീസ് സ്‌റ്റേഷന് മുമ്പില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കും. ജനക്കൂട്ടത്തിന് പിന്നിലുള്ളവരെ കണ്ടെത്തും. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ള സംഘടനകള്‍ നിയമം കൈയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പോലീസ് ഓഫീസറുടെ ആരോഗ്യനില ഗുരുതരമാണ് എന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+