ഇടത് ഗുണ്ടകള്‍ ആര്‍എസ്എസിനെ ക്രൂരമായി ആക്രമിക്കുന്നെന്ന് രാജ്ദീപ് സര്‍ദേശായി... പൊങ്കാല ഉറപ്പല്ലേ!
രാജ്യത്തെ മുന്‍നിര മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ രാജ്ദീപ് സര്‍ദേശായി അറിയപ്പെടുന്ന ഒരു മോദി വിമര്ശകന് കൂടിയാണ്. രാജ്യം ഭരിക്കുന്ന ബി ജെ പിയോടൊ ആര് എസ് എസിനോടോ യാതൊരു വിധ ദയയും ഇല്ലാത്ത ആളാണ് സര്‍ദേശായി. അമേരിക്കയില്‍ വെച്ചും അല്ലാതെയും ബി ജെ പി - ആര് എസ് എസ് അനുഭാവികളുടെ ആക്രമണത്തിന് ഇരയായിട്ടുമുണ്ട് സര്‍ദേശായി.
Read Also: സംവിധായകരുടെയും നടന്മാരുടെയും കൂടെ കിടന്ന് കിട്ടുന്ന അവസരം വേണ്ട.. പൊട്ടിത്തെറിച്ച് ചാര്‍മിള!
Read Also: കുറ്റം മുഴുവന്‍ പെണ്‍കുട്ടിക്ക്.. എന്തുകൊണ്ട് വൈദികനെ തടഞ്ഞില്ല... ശാലോം മാഗസിന് വലിച്ചുകീറി സോഷ്യല്‍ മീഡിയ!
Read Also: മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജ് വരെ.. കഷണ്ടിയുണ്ട് പക്ഷേ വിഗ് വെച്ചൊപ്പിക്കുന്ന 17 മലയാളം സൂപ്പര്‍ താരങ്ങള്‍!!
എന്നാല്‍ മാര്‍ച്ച് രണ്ട് വ്യാഴാഴ്ച രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ നടത്തിയ ഒരു പോസ്റ്റിങ് ആരെയും ഞെട്ടിക്കും. കേരളത്തില്‍ ആര് എസ് എസ് പ്രവര്‍ത്തര്‍ക്കെതിരെ സി പി എം നടത്തുന്ന ഗുണ്ടാ ആക്രമണങ്ങളാണ് സര്‍ദേശായിയുടെ ട്വീറ്റിന്റെ വിഷയം. ഇത് സര്‍ദേശായി തന്നെയല്ലേ എന്നോര്‍ത്ത് എല്ലാവരും ഞെട്ടി. പക്ഷേ അത് സര് ദേശായി തന്നെ ആയിരുന്നു എന്നതാണ് രസകരം.
|
സര്‍ദേശായിയുടെ ട്വീറ്റ്
കേരളത്തില്‍ ആര് എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിക്കപ്പെടണം. സ്വന്തം പാര്‍ട്ടിയാണ് ഭരിക്കുന്നത് എന്ന് കരുതി കേരളത്തിലെ ഇടത് ഗുണ്ടകള്‍ രക്ഷപ്പെടരുത്. സീതാറാം യെച്ചൂരി പ്രതികരിക്കുമോ - സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.

ഇടത് മാത്രമല്ല സര്
കേരളത്തില്‍ നിന്നുള്ള ആള് എന്ന നിലയ്ക്ക് തനിക്ക് പറയാന്‍ പറ്റും, ഇടതുപക്ഷം മാത്രമല്ല, ആര് എസ് എസും ഈ ആക്രമണങ്ങളില്‍ ഉത്തരവാദികളാണ്. കേരളത്തിലെ അക്രമരാഷ്ട്രീയത്തില്‍ രണ്ടുപേരും തുല്യരാണ്. ഇത് ഏകപക്ഷീയമായ ഒന്നല്ല. - സര്‍ദേശായിയുടെ ട്വീറ്റിന് സാം കുര്യാക്കോസ് എന്നൊരാള്‍ മറുപടി പറഞ്ഞു.

പൊങ്കാല തുടങ്ങിയില്ലേ
ഇടത് ഗുണ്ടകളോ... കുറച്ച് കൂടി വളരാനുണ്ട് നിങ്ങള്‍. ആര് എസ് എസ് നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടത്. കണ്ണൂരിലെ ആക്രമണങ്ങള്‍ ഏപക്ഷീയമാണോ. കണക്കുകള്‍ പ്രകാരം കൂടുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത് സി പി എം പ്രവര്‍ത്തകരാണ് - സി പി എം അനുഭാവികള്‍ സര്‍ദേശായിയുടെ പോസ്റ്റില്‍ പ്രതികരണവുമായി എത്തി.

അഭിനന്ദിക്കാനും ആളുകള്‍
അങ്ങനെ ഒരിക്കലെങ്കിലും നിങ്ങള്‍ സത്യം പറഞ്ഞു - സര്‍ദേശായിയുടെ ട്വീറ്റ് കണ്ട് സന്തോഷം തോന്നിയ ആര് എസ് എസ് അനുകൂലികളാകണം ഇങ്ങനെ പ്രതകരിച്ചത്. നിങ്ങളെന്താ കളര്‍ മാറിക്കളിക്കുകയാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. ഇത് പോലെ ധൈര്യസമേതം സത്യം വിളിച്ചുപറയൂ എന്ന് സര്‍ദേശായിക്ക് പിന്തുണ കൊടുക്കുന്നവരും ഉണ്ട്.

ഇതെല്ലാം സര്‍ദേശായിക്ക് അറിയാം
കേരളത്തിലെ ആക്രമണങ്ങള്‍ ഏകപക്ഷീയമല്ലെന്ന് തനിക്കും അറിയാമെന്ന് രാജ്ദീപ് സര്‍ദേശായി സാം കുര്യാക്കോസിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പറയുന്നു. എന്നാല്‍ കേരളത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന കക്ഷി എന്ന നിലയ്ക്ക് ഇടതുപക്ഷം ഇതൊരു ഒഴിവുകഴിവായി പറയരുത്.

ഇതാണോ ഗോഡ്സ് ഓണ്‍ കണ്ട്രി
പാലക്കാട് സി പി എം പ്രവര്ത്തകന് ആക്രമിക്കപ്പെട്ട സംഭവത്തിലും സര്‍ദേശായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ബി ജെ പിക്കാര്ക്കെതിരെയാണ് പരാതിയെന്നും അദ്ദേഹം പറയുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്താണ് നടക്കുന്നത് എന്ന ആശങ്കയും സര്‍ദേശായി പങ്കുവെക്കുന്നുണ്ട്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications