കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമാസക്തമായ പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി; ഭേദഗതി ഒരു മതത്തേയും ബാധിക്കില്ല

Google Oneindia Malayalam News

ദില്ലി: പൗരത്വ നിമയഭേദഗതിക്കെതിരായി നടക്കുന്ന അക്രമാസക്തമായ പ്രതിഷേധം നിര്‍ഭാഗ്യകരവും അഗാധമായ ദുഃഖം ജനിപ്പിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംവാദവും ചര്‍ച്ചയും വിയോജിപ്പും ജനാധിപത്യത്തില്‍ അനിവാര്യമാണ്. എന്നാല്‍ അതൊരിക്കലും പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ളതോ ജനജീവിതത്തെ അസ്വസ്ഥതപ്പെടുത്തികൊണ്ടുള്ളതോ ആകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പടേയുള്ള പ്രമുഖര്‍ രംഗത്ത്വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പടേയുള്ള പ്രമുഖര്‍ രംഗത്ത്

പൗരത്വ നിയമം വലിയ പിന്തുണയോടെയാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കിയത്. നിരവധി രാഷ്ട്രീയ പാര്‍ട്ടികളും എംപിമാരും ബില്ലിനെ പിന്തുണച്ചു. ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആഥിതേയത്വം, ഐക്യം, സാഹോദര്യം, അനുകമ്പ എന്നിവ തെളിയിക്കുന്നതാണ് ഈ നിയമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 narendra-modi

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരു മതത്തിലേയും ഒരു പൗരനേയും ബാധിക്കില്ലെന്ന് ഒരു സംശയംവും ഇല്ലാതെ ഞാന്‍ ഉറപ്പ് നല്‍കുകയാണ്. ഈ നിയമത്തെക്കുറിച്ച് ഒരു ഇന്ത്യക്കാരനും അസ്വസ്ഥനാകേണ്ട കാര്യമില്ല. വര്‍ഷങ്ങളോളം പീഡനങ്ങല്‍ നേരിടേണ്ടി വരികയും ഇന്ത്യയല്ലാതെ പോകാന്‍ മറ്റൊരിടവും ഇല്ലാത്തവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ് ഈ നിയമം.

Recommended Video

cmsvideo
This Is A Coward Government': Priyanka Gandhi After Delhi Clashes | Oneindia Malayalam

രാജ്യത്തിന്‍റെ വികസനത്തിനും ഒരോ ഇന്ത്യക്കാരന്‍റേയും ശാക്തീകരണത്തിനും, പ്രത്യേകിച്ച് ദരിദ്രര്‍ക്കും, താഴെക്കിടയില്‍ ഉള്ളവര്‍ക്കും പര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഈ സമയത്തിന്‍റെ ആവശ്യകത. സമാധാനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്താനുള്ള സമയമാണിത്. എല്ലാതരത്തിലുമുള്ള കുപ്രചരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് എല്ലാവരോടുമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

'ഇത് ഭീകരത': ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വ്വതി'ഇത് ഭീകരത': ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വ്വതി

English summary
Violent protests on the CA A are unfortunate and deeply distressing says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X