കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കശ്മീരില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുന്നത് തടയാന്‍ ബിജെപി ഗവര്‍ണറുടെ ഫാക്‌സ് കേടുവരുത്തി'

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ നിലവിലുള്ള രാഷ്ട്രപതി ഭരണം നീട്ടുന്നതിന് ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം തിങ്കളാഴ്ച്ച രാജ്യസഭ ശബ്ദ വോട്ടെടെ പാസാക്കിയിരുന്നു. പ്രമേയം കഴിഞ്ഞ ദിവസം ലോക്സഭയും പാസാക്കിയിരുന്നു. നാളെ മുതല്‍ ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന് വ്യവസ്ഥ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമല്ല ജമ്മു കശ്മീരില്‍ ഉള്ളതെന്നായിരുന്നു അമിത് ഷാ സഭയെ അറിയിച്ചത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ആലോചിക്കുന്നത്. അതുകൊണ്ട് നിലവിലെ രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>2 പേരുടെ രാജിക്കൊണ്ട് ബിജെപിക്ക് ഒന്നുംസാധിക്കില്ല; ഭരണം പിടിക്കണമെങ്കില്‍ ഇത്രയും പേര്‍ രാജിവെക്കണം</strong>2 പേരുടെ രാജിക്കൊണ്ട് ബിജെപിക്ക് ഒന്നുംസാധിക്കില്ല; ഭരണം പിടിക്കണമെങ്കില്‍ ഇത്രയും പേര്‍ രാജിവെക്കണം

കശ്മീരില്‍ രാഷ്ട്രതി ഭരണം നീട്ടാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. രാഷ്ട്രപതി ഭരണം നീട്ടുകയല്ല, ജമ്മുകശ്മീരില്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനഹിതത്തിന് എതിരാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി അട്ടിമറിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..

വിപ്ലവ് താക്കൂര്‍

വിപ്ലവ് താക്കൂര്‍

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള എംപിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാവുമായ വിപ്ലവ് താക്കൂരാണ് കശ്മീരിലെ ബിജെപിയുടെ അജണ്ട തുറന്നുകാട്ടി രംഗത്ത് എത്തിയത്. ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മെഹബൂബ മുഫ്തി സര്‍ക്കാര്‍ രാജിവെച്ചപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തി. എന്നാല്‍ ഇതിന് തടയിടാന്‍ ഗവര്‍ണറുടെ ഫാക്‌സ് ബിജെപി പ്രവര്‍ത്തനരഹിതമാക്കിയെന്നതടക്കമുള്ള ആരോപണങ്ങളാണ് വിപ്ലവ് താക്കൂര്‍ രാജ്യസഭയില്‍ ഉന്നയിച്ചത്.

സാഹചര്യം

സാഹചര്യം

ജമ്മുകശ്മീരില്‍ മറ്റാരെങ്കിലും സര്‍ക്കാറുണ്ടാക്കുന്നതിന് തടയിടാനാണ് ഗവര്‍ണറുടെ ഫാക്സ് കേടാക്കിയത്. ജമ്മുകശ്മീരിലെ ജനങ്ങളുടെ ആവശ്യവും ആഗ്രവും മാനിക്കാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാതെ ലോക്സഭ തിരഞ്ഞെടുപ്പ് മാത്രം നടത്തിയത്. ഇത് സ്വന്തം അജണ്ട നടപ്പാക്കാനുള്ള നാടകമായിരുന്നെന്നും താക്കൂര്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടെങ്കില്‍ എന്തുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിക്കൂടായിരുന്നു എന്നും അവര്‍ ചോദിച്ചു.

തെറ്റിദ്ധരിപ്പിക്കുന്നു

തെറ്റിദ്ധരിപ്പിക്കുന്നു

ജമ്മു-കശ്മീരിനായുള്ള പ്രമേയത്തിലും നിയമഭേദഗതിയിലും നടന്ന ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അവര്‍.
നിയമസഭ തിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒഴിവുകഴിവുകള്‍ നിരത്തുകയുമാണെന്നും വിപ്ലവ് താക്കൂര്‍ ആരോപിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള ചിലയാളുകള്‍ ഭീകരവാദംകൊണ്ട് കശ്മീരിലെ നശിപ്പിക്കുകയാണെന്നായിരുന്നു താക്കൂരിനുള്ള ബിജെപിയുടെ മറുപടി. കശ്മീരിന്‍റെ വികസനത്തിനായി മോദി സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ കൊണ്ടുവന്നെന്നും ബിജെപിയുടെ രാകേഷ് സിന്‍ഹ അവകാശപ്പെട്ടു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍

കോണ്‍ഗ്രസിന്റേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി അവകാശ വാദം ഉന്നയിച്ചതിന് പിന്നാലെ 2018 നവംബര്‍ 21 നായിരുന്നു ഗവര്‍ണര്‍ നിയസഭ പിരിച്ചുവിട്ടത്. പിഡിപിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ധനമന്ത്രിയുമായിരുന്ന അല്‍ത്താഫ് ബുഖാരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ധാരണ. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്‍റെ മേല്‍നോട്ടത്തില്‍ നടന്നുവന്ന പിന്‍വാതില്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചത്.

ഗവര്‍ണ്ണറുടെ തീരുമാനം

ഗവര്‍ണ്ണറുടെ തീരുമാനം

കശ്മീര്‍ നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 44 അംഗങ്ങളുടെ പിന്തുണയായിരുന്നു. പിഡിപിക്ക് 28 ഉം നാഷണല്‍ കോണ്‍ഫ്രന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം എല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. മറുവശത്ത് ബിജെപിക്ക് 25 എംഎല്‍എമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. രണ്ട് അംഗങ്ങള്‍ മാത്രം ഉള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ബിജെപിയുടേയും വിമത പിഡിപി എംഎല്‍എമാരുടേയും പിന്തുണയുണ്ടെന്നായിരുന്നു വാദം. എന്നാല്‍ കുതിരക്കച്ചവടത്തിന്റെ സാധ്യത മുന്നില്‍ കണ്ടും സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയില്ലായ്മയും ചൂണ്ടിക്കാണിച്ച് ഗവര്‍ണര്‍ എസ്പി മലിക്ക് നിയമസഭ പിരിച്ചുവിടുകയായിരുന്നു.

വീഡിയോ

വിപ്ലവ് താക്കൂറിന്‍റെ ആരോപണം

English summary
Viplove Thakur's Remarks: The Jammu and Kashmir Reservation (Amend) Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X