Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതിരാത്രി 12 മണിക്ക് 10 കിലോ മീറ്റര്‍ ഓട്ടം; ഈ യുവാവ് പൊളിയാണ്, കാരണം കേട്ടാല്‍ ഞെട്ടും

ലക്‌നൗ: നോയിഡയില്‍ പാതിരാത്രിയില്‍ ഓടുന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. എന്തുകൊണ്ടാണ് ഓട്ടം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും അല്ലേ.. ചലച്ചിത്ര നിര്‍മ്മാതാവ് വിനോദ് കപ്രിയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കപ്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ഓട്ടത്തിന്റെ വീഡിയോ ഇതിനകം 4 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയില്‍ ഒരു ആണ്‍കുട്ടിയെ കാണാം. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഈ ആണ്‍കുട്ടി തോളില്‍ ബാഗുമായി വേഗത്തില്‍ ഓടുകയാണ് ചെയ്യുന്നത്. വിനോദ് കപ്രി കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍, ഈ കുട്ടി ഓടുന്നത് കണ്ട് ആകാംഷയോടെ അവനോട് സംസാരിക്കാന്‍ ആരംഭിച്ചു. സംഭാഷണത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

kerala

ഇയാളുടെ ഒട്ടം കണ്ട് എവിടെയോ പെട്ടെന്ന് എത്താന്‍ വേണ്ടിയാണെന്ന് കരുതി കാപ്രി തന്റെ കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ താന്‍ ജോലി ചെയ്യുന്നത് സെക്ടര്‍ 16 എന്ന സ്ഥലത്താണെന്നും രാവിലെ ഒടാന്‍ സമയം കിട്ടാത്തത് കൊണ്ട് എന്നും വൈകീട്ട് വീട് വരെ ഓടുമെന്നാണ് ആ യുവാവ് പറഞ്ഞത്. ഇത് കേട്ടതോടെ കപ്രിയ്ക്ക് ആകാംക്ഷ വര്‍ദ്ധിച്ചു.

എന്നാല്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ ഓടുന്നതെന്ന ചോദ്യം ചോദിച്ചതോടെയാണ് എല്ലാവരും ശരിക്കും ഒന്ന് ഞെട്ടിയത്. തനിക്ക് സൈന്യത്തില്‍ ചേരാനാണ് ആഗ്രഹമെന്നും അതിനുല്‌ള തയ്യാറെടുപ്പിലാണെന്നും ആ യുവാവ് പറഞ്ഞു. തന്റെ ലക്ഷ്യം സഫലീകരിക്കാന്‍ രാത്രി 12 മണിക്ക് 10 കിലോമീറ്ററാണ് ഇയാള്‍ ഓടുന്നത്. പ്രദീപ് മെഹ്ര എന്ന ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ്. നല്ല രുചിയുള്ള ബര്‍ഗറും ഉണ്ടാക്കാന്‍ പ്രദീപിന് അറിയാം. തുടര്‍ന്ന് വീട്ടിലെത്തി സഹോദരനുവേണ്ടി ഭക്ഷണം പാകപ്പെടുത്തും, അമ്മയുടെ ചികിത്സയ്ക്കായി പണവും സ്വരൂപിക്കും... രാവിലെ ജോലിക്ക് പോകാനും ഭക്ഷണം പാകം ചെയ്യാനും ഉള്ളതിനാല്‍ രാവിലെ ഓടാന്‍ സമയമില്ലെന്ന് പ്രദീപ് പറയുന്നു.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+