Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: നൂറോളം പേര്‍ വീട്ടില്‍ കയറി 24കാരിയെ തട്ടിക്കൊണ്ടു പോയി, വൈറലായി വീഡിയോ

ഹൈദരാബാദ്; തെലങ്കാനയില്‍ 24കാരിയെ നൂറോളം പേര്‍ ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയി. രംഗറെഡ്ഡി ജില്ലയില്‍ വച്ചാണ് സംഭവം നടന്നത്. നൂറോളം പുരുഷന്മാര്‍ വീട്ടിലേക്ക് ഇരച്ചുകയറി ആക്രമം നടത്തിയതിന് ശേഷമാണ് യുവതിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ആറ് മണിക്കൂറിന് ശേഷം യുവതിയെ പൊലീസ് സംഘം മോചിപ്പിച്ചു. പ്രതികളില്‍ ചിലര്‍ അറസ്റ്റിലായിട്ടുണ്ടെന്നും മറ്റ് ചിലര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

india

ദന്ത ഡോക്ടറായ യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ചായക്കടകളുടെ ശൃംഖലയുടെ പ്രമോട്ടറായ നവീന്‍ റെഡ്ഡിയാണ് കേസിലെ മുഖ്യപ്രതി. യുവതിയെ താന്‍ നേരത്തെ വിവാഹം ചെയ്തതാണെന്നാണ് നവീന്‍ റെഡ്ഡി പറയുന്നത്. ദന്ത ഡോക്ടറായ ശേഷം യുവതിയുടെ മനസ് മാറിയെന്നും മാതാപിതാക്കളാണ് ഇതിന് പിന്നിലെന്നും നവീന്‍ റെഡ്ഡി പൊലീസിനോട് വ്യക്തമാക്കി.

യുവതിയെ ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുഖം മൂടി ധരിച്ചെത്തിയ ആള്‍ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകള്‍ വരുത്തുന്നതും ക്ാണാം. വടിവാളുകളും ആയുധങ്ങളും ഇവരുടെ കൈകളിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+