Get Updates
Get notified of breaking news, exclusive insights, and must-see stories!

ശവ സംസ്‌കാരത്തിന് തൊട്ടുമുമ്പ് 102കാരി മുത്തശി കണ്ണുതുറന്നു; ഞെട്ടലില്‍ ബന്ധുക്കള്‍, സംഭവിച്ചത്

ഈ സമയത്ത് എല്ലാവരും ശരിക്കും ഒന്ന് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല. മുത്തശി കണ്ണു തുറന്നത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ല.

grand mother

ഡെറാഡൂണ്‍: മരണത്തിന് ശേഷം തിരുച്ചുവരാന്‍ സാധിക്കുമോ, ഇല്ലെന്ന് നമുക്ക് കണ്ണുംപൂട്ടി പറയാം. എന്നാല്‍ ചിലയിടങ്ങളില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് ചിലര്‍ എഴുന്നേറ്റ് വരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധി എഴുതിവരാണ് ഇങ്ങനെ ഉയര്‍ത്തെഴുന്നേറ്റ് വന്നത്. ആശുപത്രി സംവിധാനങ്ങള്‍ക്ക് സംഭവിക്കുന്ന ചില പിഴവുകളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാന കാരണമായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു സംഭവമാണ് ഡെറാഡൂണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈറലായ കഥ ഇങ്ങനെ

വൈറലായ കഥ ഇങ്ങനെ

ഡെറാഡൂണ്‍: മരണത്തിന് ശേഷം തിരുച്ചുവരാന്‍ സാധിക്കുമോ, ഇല്ലെന്ന് നമുക്ക് കണ്ണുംപൂട്ടി പറയാം. എന്നാല്‍ ചിലയിടങ്ങളില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് ചിലര്‍ എഴുന്നേറ്റ് വരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധി എഴുതിവരാണ് ഇങ്ങനെ ഉയര്‍ത്തെഴുന്നേറ്റ് വന്നത്. ആശുപത്രി സംവിധാനങ്ങള്‍ക്ക് സംഭവിക്കുന്ന ചില പിഴവുകളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാന കാരണമായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു സംഭവമാണ് ഡെറാഡൂണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജീവന്റെ തുടിപ്പുകള്‍

ജീവന്റെ തുടിപ്പുകള്‍

മുത്തശി ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും സത്യത്തില്‍ ഞെട്ടി. ചൊവ്വാഴ്ച രാവിലെയോടെ ഗ്യാന്‍ ദേവി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. ഗ്യാന്‍ ദേവി മരണത്തിന് കീഴടങ്ങിയെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍

ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍

ഇതോടെ ബന്ധുക്കള്‍ നാട്ടുകാരെയും അടുത്ത ബന്ധുക്കളെയും മരണ വിവരം അറിയിച്ചു. ഗ്രാമത്തില്‍ 100 വയസിന് മുകളില്‍ ജീവിച്ചവര്‍ കുറവായത് കൊണ്ട് തന്നെ ഗ്യാന്‍ ദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞ് ഒട്ടേറെ പേര്‍ വീട്ടില്‍ എത്തി. ഗ്രാമവാസികള്‍ എല്ലാം തന്നെ വീട്ടില്‍ തടിച്ചു കൂടിയിരുന്നു. പിന്നാലെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ശരീരം പതുക്കെ അനങ്ങി

ശരീരം പതുക്കെ അനങ്ങി

ബന്ധുക്കള്‍ എല്ലാം കണ്ട് മറ്റ് ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കി മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് അക്കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്. ഗ്യാന്‍ ദേവിയുടെ ശരീരം പതുക്കെ അനങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒന്നു വിറച്ചതിന് ശേഷം മുത്തശി രണ്ട് കണ്ണുകളും തുറന്നു.

എല്ലാവരും ശരിക്കും ഒന്ന് ഞെട്ടി

എല്ലാവരും ശരിക്കും ഒന്ന് ഞെട്ടി

ഈ സമയത്ത് എല്ലാവരും ശരിക്കും ഒന്ന് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല. മുത്തശി കണ്ണു തുറന്നത് ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചില്ല. അത്രയും നേരെ വിഷമിച്ചിരുന്ന മുത്തശിയുടെ ബന്ധുക്കളും മക്കളും സന്തോഷത്തോടെ ഗ്യാന്‍ ദേവിയുടെ അടുത്തേക്ക് ഓടിയെത്തി. കണ്ണ് തുറന്ന് അല്‍പസമയത്തിന് ശേഷം തന്നെ ഗ്യാന്‍ ദേവി പൂര്‍ണ ബോധത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

മരണത്തെ തോല്‍പ്പിച്ച് തിരിച്ചുവരവ്

മരണത്തെ തോല്‍പ്പിച്ച് തിരിച്ചുവരവ്

102ാം വയസിലും മരണത്തെ തോല്‍പ്പിച്ച് മടങ്ങിയെത്തിയ ഗ്യാന്‍ ദേവിയെ കാണുന്നതിനായി ഇപ്പോള്‍ ഒട്ടേറെ പേരാണ് ഗ്രാമത്തില്‍ എത്തുന്നത്. ബോധം വന്നതിന് ശേഷം മറ്റ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും മുത്തശിയെ അലട്ടിയിരുന്നില്ല. മുമ്പ് എങ്ങനെയായിരുന്നോ അതേ രീതിയില്‍ തന്നെ ആഹാരവും കഴിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+