ട്രെയിന്‍ യാത്രയ്ക്കിടെ ജയ്ശ്രീറാം വിളിച്ചില്ല; യുപിയില്‍ മുസ്ലീം യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചു, വീഡിയോ
ലക്‌നൗ : ട്രെയിന്‍ യാത്രയ്ക്കിടെ ജയ്ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍ പ്രദേശിലാണ് സംഭവം. ആദ്യം ഭീഷണിയുമായി എത്തിയ സംഘം ക്രൂരമായാണ് മര്‍ദ്ദിച്ചത്. പിച്ചള വ്യാപാരിയായ മൊറാദാബാദ് സ്വദേശി അസിം ഹുസൈനെന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ദില്ലിയില്‍ നിന്നും മൊറാദാബദിലേക്കുള്ള പത്മാവത് എക്‌സ്പ്രസിലാണ് സംഭവം. ഹാംപൂര്‍ സ്റ്റേഷനില്‍ വച്ച് കയറിയ സംഘമാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് ഇയാളെ ആക്രമിക്കാന്‍ തുടങ്ങിയത് .
തന്നോട് ജയ്ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് മര്‍ദ്ദനം ആരംഭിച്ചതെന്ന് അസിം ഹുസൈന്‍ പറയുന്നു. അക്രമികള്‍ തന്റെ താടിയില്‍ പിടിച്ച് 'ഒരു കാരണവുമില്ലാതെ' തന്നെ കള്ളനെന്ന് വിളിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തന്നെ കൊണ്ട് ജയ് ശ്രീറാം എന്ന് വിളിക്കണമെന്ന് അക്രമികള്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അക്കാര്യം നിരസിച്ചപ്പോള്‍ അവര്‍ തന്നെ ആക്രമിക്കുകയും ബോധരഹിതനാകുന്നതുവരെ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തുവെന്ന് അസിം ഹുസൈന്‍ പറഞ്ഞു. ഈ സമയത്ത് ട്രെയിനില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അവിടെ വച്ച് തന്റെ വസ്ത്രങ്ങള്‍ ഈരിമാറ്റിയെന്നും അസിം ഹുസൈന്‍ പറഞ്ഞു. ആരും തന്നെ രക്ഷിക്കാന്‍ എത്തിയിരുന്നില്ല. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ആരോ ഒരാള്‍ പ്ലാറ്റ്‌ഫോമില്‍ തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഒരു പരിചയക്കാരന്റെ സഹായത്തലാണ് വീട്ടില്‍ എത്തിയത്. ഭയം കൊണ്ട് താന്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവം ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ അസിം ഹുസൈന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.
പിന്നാലെ തന്നെ രണ്ട് പ്രതികളെ ബറേലിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പരാതിയില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവം ഗൗരവത്തോടെ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. വീഡിയോ വൈറലായതോടെ, അസിം ഹുസൈന്‍ സംഭവത്തെ കുറിച്ച് വിവരിച്ച് രംഗത്തെത്തി. ട്രെയിനിലെ യാത്രക്കാര്‍ക്ക് എന്തു സുരക്ഷയാണുള്ളതെന്ന് അസിം ഹുസൈന്‍ ചോദിക്കുന്നു.












Click it and Unblock the Notifications