സാമന്തയ്ക്ക് ആരാധകന്റെ സര്‍പ്രൈസ്; സുന്ദരമായ വിഗ്രഹത്തില്‍ ക്ഷേത്രം, ഞെട്ടലില്‍ ആരാധകര്‍
തമിഴ്നാട്ടില്‍ നയന്‍താര, ഹന്‍സിക, നമിത തുടങ്ങിയ നടിമാര്‍ക്ക് ആരാധകര്‍ ആരാധന മൂത്ത് അമ്പലം പണിത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട നടന്മാര്‍ക്കും നടിമാര്‍ക്കും സ്മാരകങ്ങള്‍ സ്ഥാപിക്കുന്ന ആചാരത്തിന്റെ ഭാഗമായാണ് ക്ഷേത്രങ്ങള്‍ പണിയുന്നത്. എന്നാല്‍ ഇപ്പോഴിതാ തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരത്തിന്റെ പേരില്‍ ആന്ധ്രാപ്രദേശില്‍ ക്ഷേത്രം ഉയര്‍ന്നിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളായ സാമന്തയുടെ പേരിലാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. സാമന്തയ്ക്ക് ഇപ്പോള്‍ വലിയ ആരാധകവൃന്ദമുണ്ട്. ആന്ധ്രാപ്രദേശിലെ ആലപ്പാട് വില്ലേജിലാണ് താരത്തിന്റെ പേരില്‍ പുതിയ ക്ഷേത്രം പണിതത്. സാമന്തയുടെ ആരാധകനായ തെന്നാലി സന്ദീപാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തില്‍ നടിയുടെ രൂപത്തിലുള്ള ഒരു വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട നടിയുടെ ബഹുമാനാര്‍ത്ഥം ക്ഷേത്രം ഏപ്രില്‍ 28ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണം എല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സാമന്തയെ സന്ദീപ് ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം.
സാമന്തയുടെ സിനിമയും അഭിനയവും മാത്രം ഇഷ്ടപ്പെട്ട് കൊണ്ടല്ല ആരാധനയുണ്ടായതെന്നും താരം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കണ്ടാണെന്നും ആരാധകന്‍ പറയുന്നു. അതേസമയം, ഈ വിഷയത്തില്‍ സാമന്ത ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ക്ഷേത്രം പണിത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാമന്തയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ വാര്‍ത്ത പങ്കിടുന്നുണ്ട്.
അതേസമയം, അടുത്തിടെ നടി ഹണി റോസ് തനിക്കായി ക്ഷേത്രം പണിത ഒരു ആരാധകനെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ് ക്ഷേത്രം പണിതതെന്ന് ഹണി റോസ് പറയുന്നു. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു.
എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു. നയന്‍താര, ഹന്‍സിക, നമിത, ഖുഷ്ബു എന്നീ താരങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ ആരാധകര്‍ ക്ഷേത്രം പണിതിട്ടുണ്ട്.












Click it and Unblock the Notifications