സ്ത്രീധനം വാങ്ങിയത് 3 കോടി; പ്രീവെഡ്ഡംഗ് പാര്‍ട്ടിയില്‍ മദ്യപിച്ച് വരന്റെ അഴിഞ്ഞാട്ടം, ഒടുവില്‍ സംഭവിച്ചത്..
ഹൈദരാബാദ്: വിവാഹത്തിന് മുന്നെയുള്ള പാര്‍ട്ടിയില്‍ പ്രതിശ്രുത വധുവിനോട് മാശമായി പെരുമാറിയ വരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ ഈ വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. വിവാഹത്തിനായി വരന്‍ മൂന്ന് കോടി രൂപ സ്ത്രീധനം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. മൊയ്‌നാബാദിലെ ഒരു റിസോര്‍ട്ടില്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ജൂബിലി ഹില്‍സ് പൊലീസാണ് കേസെടുത്തത്. വിവാഹ പാര്‍ട്ടിക്കിടെ വരന്‍ വധുവിനോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് എതിര്‍ത്ത വധുവിന്റെ വീട്ടുകാരെ വരന്‍ വൈഷ്ണവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ വരന്‍ മദ്യലഹരിയിലായിരുന്നെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയില്‍ പറയുന്നു.

വിവാഹത്തിനായി നല്‍കിയ മൂന്ന് കോടി സ്ത്രീധനം തിരിച്ച് നല്‍കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ തുക തിരികെ നല്‍കില്ലെന്നാണ് വരന്റെ വീട്ടുകാര്‍ പറയുന്നത്. സംഭവത്തിന് ശേഷം വരനും കുടുംബലും സ്വന്തം നാടായ ചിറ്റൂരിലേക്ക് മടങ്ങുകയും ചെയ്തു. മൂന്ന് കോടി കൂടാതെ വരന് ഡയമണ്ട് മോതിരവും രണ്ട് ലക്ഷം രൂപയുടെ വാച്ചും നല്‍കിയിരുന്നു.
സ്ത്രീധനത്തുക തിരിച്ച് നല്‍കില്ലെന്ന് അറിയിച്ചതോടെ പണം തിരികെ ലഭിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീണ്ടും പൊലീസിനെ സമീപിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ചെലവിട്ടാണ് റിസോര്‍ട്ടില്‍ പ്രീ വെഡ്ഡിംഗ് പാര്‍ട്ടി സംഘടിപ്പിച്ചത്. വധുവും കുടുംബവും വരന്റെ നാട്ടുകാര്‍ തന്നെയാണ്. എന്നാല്‍ വര്‍ഷങ്ങളായി ജൂബിലി ഹില്‍സിലാണ് അവര്‍ താമസിക്കുന്നത്.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ വൈഷ്ണവിന്റെ പെരുമാറ്റത്തെ വധുവിന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയായിരുന്നെന്ന് ജൂബിലി ഹില്‍സ് ഇന്‍സ്‌പെക്ടര്‍ എസ് രാജശേഖര്‍ റെഡ്ഡി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഐ പി സി 354, 324, 420, 506, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications