Get Updates
Get notified of breaking news, exclusive insights, and must-see stories!

Video:ഷൂസെടുത്ത് വധുവിനെ അടിച്ച് വരൻ, ചെരുപ്പെടുത്ത് തിരിച്ചടിച്ച് വധു; കല്യാണ വേദിയിൽ വാശിയേറിയപോര്

കല്യാണ വീട്ടിലെ അടിപിടി ഇപ്പോൾ പതിവായിരിക്കുകയാണ്. വിവാഹ വേദിയിൽ വരെ തല്ലുനടക്കുന്നത് പതിവായി. കല്യാണ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.

അടുത്തിടെയായി കല്യാണം മുടങ്ങുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ കൂടുതലായും വന്നുകൊണ്ടിരിക്കുന്നത്. വധുവും വരനും തമ്മിലുള്ള അടി ബന്ധുക്കൾ തമ്മിലുള്ള അടി...ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ കൂടി വൈറൽ ആയിരിക്കുകയാണ്.

m13

ഇവിടെ വരനും വധുവും തമ്മിലാണ് അടി. സുഹൃത്തുക്കളോ ബന്ധുക്കളോ തമ്മിലാണെങ്കിൽ ആർക്കെങ്കിലും കയറി ഇടപെടാമായിരുന്നു. ഇത് വേദിയിൽ വെച്ച് വരനും വധുവും തമ്മിൽ അടിയായാൽ എന്തു ചെയ്യും.

കല്യാണച്ചടങ്ങുകൾക്കായി വേദിയിൽ കയറിയ വരനും വധുവും അത്ര നല്ല രസത്തിലായിിരുന്നില്ല. രണ്ടുപേരും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നാൽ പിറുപിറുക്കൽ തല്ലിലേക്കെത്താൻ കൂടുതൽ സമയം വേണ്ടിവന്നില്ല. ക്ഷമകെട്ട വരൻ തന്റെ ഷൂസ് ഊരി വധുവിനെ അടിക്കാൻ തുടങ്ങി, ഇതോടെ വധുവിനും ദേഷ്യം വന്നു... വധുവും ചെരുപ്പെടുത്ത് വരനെ അടിക്കാൻ തുടങ്ങി. ഇതോടെ കല്യാണത്തിന് വന്ന അതിഥികൾ ആകെ ഞെട്ടിപ്പോയി. ഇരുവരേയും മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല... ദേഷ്യം തീരാതെ വരൻ വധുവിന്റെ മുടി പിടിച്ചു വലിച്ചു... ഒടുവിൽ രണ്ടാളും കൂടി വിവാഹവേദിയിൽ ഉണ്ടായിരുന്ന ഇരിപ്പിടത്തിലേക്ക് മറിഞ്ഞുവീണു.. kashyap_memer എന്ന ആളാണ് വീഡിയോ പങ്കുവെച്ചത്...

ഇതാദ്യമായല്ല ഇത്തരത്തിൽ വരനും വധുവും അടിയാകുന്നത്. പഴത്തിന്റെ പേരിൽ വരനും വധുവും വിവാഹവേദിയിൽ വെച്ച് വലിയ അടി നടന്നിരുന്നു. വിവാഹ ശേഷം ചടങ്ങുകളുടെ ഭാ​ഗമായി വരനും വധുവും മധുരം നൽകുന്ന ചടങ്ങുണ്ട്. ആ ചടങ്ങിലാണ് വരനും വധുവും തമ്മിൽ തല്ല് നടന്നത്. വരൻ വധുവിന് പഴം നൽകുമ്പോഴായിരുന്നു അടി.

പഴം കഴിക്കാൻ വിസമ്മതിക്കുന്ന വധുവിന്റെ വായിലേക്ക് വരൻ നിർബന്ധിച്ച് വെച്ചു കൊടുക്കുന്നു. സഹികെട്ട വധു വരനെ അടിക്കുകയാണ്.. പിന്നാലെ രണ്ടുപേരും തമ്മിൽ വലിയ അടി നടക്കുന്നു. ബന്ധുക്കൾ ഇവരെ മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വഴക്ക് തുടർന്നു. ഒടുവിൽ വരൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. തല്ല് മാത്രമല്ല മറ്റ് പല സംഭവങ്ങളും വിവാഹ വേദിയിൽ നടക്കാറുണ്ട്...അടുത്തിടെz വിവാഹസമയത്ത് തനിക്ക് കല്യാണം ഇഷ്ടമല്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+