ഒബാമയ്ക്കൊപ്പം മല്ലിക ഷെരാവത്തിന്റെ സെല്‍ഫി വൈറലാകുന്നു
ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബമായ്ക്കൊപ്പം ബോളിവുഡ് നടി മല്ലിക ഷെരാവത്തിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫെബ്രുവരി 10 ബുധനാഴ്ചയാണ് ലോകത്തെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ഒബാമയ്ക്കൊപ്പമുള്ള സെല്‍ഫി മല്ലിക ഷെരാവത്ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്.
മല്ലികയുടെ വ്യത്യസ്തമായ ഈ സെല്‍ഫി മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചയും ആയി മാറി. അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് മല്ലിക ഷെരാവത്ത് ഇപ്പോള്‍. ഭാഗ്യം കൊണ്ടാണ് ഒബാമയെ കാണാനും ഒന്നിച്ച് ഫോട്ടോ എടുക്കാനും പറ്റിയത് എന്നാണ് താരം പറയുന്നത്. മല്ലിക ഷെരാവത്തിനൊപ്പം ഒബാമയും പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ ഒരുപാട് ആളുകളെ ആകര്‍ഷിച്ചു.

ഒന്നും വിട്ട് പറഞ്ഞില്ല
എപ്പോള്‍ എവിടെ വെച്ചാണ് ഒബാമയെ താന്‍ കണ്ടത് എന്ന കാര്യം മല്ലിക ഷെരാവത്ത് വിട്ടുപറഞ്ഞില്ല

മുന്‍പും കണ്ടിട്ടുണ്ട്
2011 ല്‍ ലോസ് ആഞ്ചല്‍സില്‍ വെച്ചും മല്ലിക ഷെരാവത്ത് ബരാക് ഒബാമയെ കണ്ടിട്ടുണ്ട്

ഡേര്‍ട്ടി പൊളിറ്റിക്സ്
29 കാരിയായ മല്ലിക ഷെരാവത്ത് ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. 2015 ല്‍ പുറത്തിറങ്ങിയ ഡേര്‍ട്ടി പൊളിറ്റിക്സാണ് മല്ലികയുടെ അവസാനമായി ഇറങ്ങിയ ചിത്രം

ഇതിപ്പോ എത്രാമത്തേതാ
കഴിഞ്ഞ മാസവും മല്ലിക ഷെരാവത്ത് ഒബാമയ്ക്കൊപ്പമുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications