Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങനെ ഒരു ചീത്ത പെണ്ണാകാം... ഇതാ 12 പാഠങ്ങള്‍

ബെംഗളൂരു: എങ്ങനെ നല്ല ഭാര്യയാകാം... നല്ല ഭര്‍ത്താവാകം, നല്ല സുഹൃത്താവാം, നല്ല കാമുകി/കാമുകനാകാം എന്നെക്കെ പഠിപ്പിക്കുന്ന പല പ്രസിദ്ധീകരണങ്ങളും ലോകത്തുണ്ട്. എന്നാല്‍ എങ്ങനെ ഒരു ചീത്ത പെണ്ണാകാം എന്ന് പഠിപ്പിക്കുന്ന എന്തിനെയെങ്കിലും കുറിച്ച് കേട്ടിട്ടുണ്ടോ...

എന്നാല്‍ കേട്ടോളൂ... അങ്ങനെയൊരു സാധനം രംഗത്തിറങ്ങിയിരിക്കുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ സംഗതി വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് , ഡിസൈന്‍, ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ അസൈന്‍മെന്റിന്റെ ഭാഗമായി തയ്യാറാക്കിയതാണത്രെ ഇത്. ഒരു ആക്ഷേപഹാസ്യ ലൈനിലാണ് ഇത് പറയുന്നത്. അല്ലാതെ ശരിക്കും ചീത്ത പെണ്‍കുട്ടിയാകാനുള്ള വഴിയൊന്നും അല്ല കെട്ടോ...

ക്ലാസ്സ് മുറികളില്‍ തൂക്കിയിടുന്ന ചാര്‍ട്ടുകളിലെ ചിത്രരൂപത്തിലാണ് ഇത് പ്രചരിക്കുന്നത്. എങ്ങനെ ഒരു ചീത്ത പെണ്‍കുട്ടിയാകാം... നോക്കിനോക്കൂ...

ചുണ്ട് കൂര്‍പ്പിക്കല്‍

ചുണ്ട് കൂര്‍പ്പിക്കല്‍

ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞാല്‍ നിങ്ങള്‍ ചുണ്ട് കൂര്‍പ്പിക്കുകയോ ചുണ്ട് കോട്ടാറോ ഉണ്ടോ.. എങ്കില്‍ നിങ്ങള്‍ ഒരു ചീത്ത പെണ്‍കട്ടിയാണ്!

വെള്ളമടി, പുകവലി

വെള്ളമടി, പുകവലി

നിങ്ങള്‍ മദ്യപിക്കുകയോ പുകവലിക്കുയോ ചെയ്യാറുണ്ടോ... എന്നാലും നിങ്ങളൊരു ചീ്ത പെണ്‍കട്ടിയാണ്.

അധികം തിന്നാറുണ്ടോ

അധികം തിന്നാറുണ്ടോ

ഭക്ഷണത്തിനോട് അതിയായ ആര്‍ത്തിയുണ്ടോ... നന്നായി ഭക്ഷണം കഴിക്കാറുണ്ടോ... നിങ്ങളൊരു ചീത്ത പെണ്‍കുട്ടിയാണ്.

അശ്ലീലം കാണാറുണ്ടോ

അശ്ലീലം കാണാറുണ്ടോ

ആണ്‍കുട്ടികളെ പോലെ നിങ്ങള്‍ അശ്ലീം കാണാറുണ്ടോ...? ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു ബാഗ് ഗേള്‍ ആണ്.

വട്ടത്തില്‍ ചപ്പാത്തിയുണ്ടാക്കാനറിയില്ലേ

വട്ടത്തില്‍ ചപ്പാത്തിയുണ്ടാക്കാനറിയില്ലേ

അടുക്കളപ്പണിയൊക്കെ നന്നായി അറിയുമോ... നല്ല വട്ടത്തില്‍ ചപ്പാത്തി ഉണ്ടാക്കാനെങ്കിലും അറിയുമോ... ഇതൊന്നും അറിയില്ലെങ്കില്‍ നിങ്ങളെങ്ങനെ ഒരു നല്ല പെണ്‍കുട്ടിയാകും?

സ്തനങ്ങളുണ്ടോ

സ്തനങ്ങളുണ്ടോ

നിങ്ങള്‍ക്ക് നല്ല സ്തനങ്ങളുണ്ടോ... ഉണ്ടെങ്കില്‍ നിങ്ങളൊരു നല്ല പെണ്‍കുട്ടിയേ അല്ല കെട്ടോ!

തീറ്റ കുറവാണോ

തീറ്റ കുറവാണോ

നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് വളരെ കുറവാണോ... അതും സമ്മതിച്ച് തരാന്‍ പറ്റില്ല. നിങ്ങള്‍ ചീത്ത പെണ്‍കുട്ടിയാണ്.

 ഗോവയില്‍ പോകുമോ

ഗോവയില്‍ പോകുമോ

നിങ്ങള്‍ ഗോവയില്‍ അടിച്ചുപൊളിക്കാനും ഉല്ലസിക്കാനും ആയി പോകുമോ... അങ്ങനെയെങ്കില്‍ നിങ്ങള്‍ ചീത്ത പെണ്‍കുട്ടി തന്നെ.

മുടിയഴിച്ചിട്ട് നടക്കുമോ

മുടിയഴിച്ചിട്ട് നടക്കുമോ

വാടിന് പുറത്ത് മുടിയഴിച്ചിട്ട് നടക്കുന്ന ആളാണോ നിങ്ങള്‍... അതൊന്നും നല്ല പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല.

ആണ്‍പിള്ളാരെ കാണുമ്പോള്‍ കാമം തോന്നാറുണ്ടോ?

ആണ്‍പിള്ളാരെ കാണുമ്പോള്‍ കാമം തോന്നാറുണ്ടോ?

നിങ്ങള്‍ ആണ്‍കുട്ടികളെ കാമത്തോടെ നോക്കാറുണ്ടോ.. അങ്ങനെയൊന്നും തോന്നുകയേ അരുത് കെട്ടോ. അങ്ങനെ തോന്നിയാല്‍ നിങ്ങള്‍ ചീത്ത പെണ്‍കുട്ടിയാണ്.

പാര്‍ക്കില്‍ പ്രണയം

പാര്‍ക്കില്‍ പ്രണയം

പാര്‍ക്കില്‍ വച്ച് നിങ്ങള്‍ കാമുകനുമായി പ്രണയിക്കാറുണ്ടോ... അതെല്ലാം ചീത്തയാണേ...

ബൈക്ക് ഓടിക്കുമോ

ബൈക്ക് ഓടിക്കുമോ

നിങ്ങള്‍ ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടിയാണോ... അങ്ങനെയെങ്കില്‍ ചീത്ത പെണ്‍കുട്ടി തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+