Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റെടുക്കാത്തവർ മേരിയുടെ മുന്നില്‍പ്പെട്ടാൽ പണി ഉറപ്പ്; പിഴ ചുമത്തിയത് 1 കോടി, റെയിൽവെയുടെ അഭിനന്ദനം

ഇന്ത്യന്‍ റെയില്‍വെയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്താല്‍ എന്ത് സംഭവിക്കും. ടി ടി ഇ പിടിച്ചാല്‍ കയ്യിലുള്ള കാശിന്റെ കാര്യം തീരുമാനമായിക്കിട്ടും. അല്ലേ, ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യേണ്ടി വന്നവര്‍ക്കൊക്കെ നല്ല ഫൈന്‍ കിട്ടിക്കാണും. എന്നാല്‍ ഇപ്പോഴിതാ റെയില്‍വെ തങ്ങളുടെ ഏറ്റവും മികച്ച ഒരു ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

യാത്രക്കാരില്‍ നിന്ന് ഒരു കോടി രൂപ പിഴയായി ഈടാക്കിയ ആദ്യ വനിത ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിനെയാണ് അഭിനന്ദിച്ചത്. ദക്ഷിണ റെയില്‍വേയിലെ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ റോസലിന്‍ അരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരില്‍ നിന്ന് 1.03 കോടി രൂപ പിഴയായി ഈടാക്കിയത്. റെയില്‍വെ ട്വിറ്ററിലൂടെയാണ് അഭിനന്ദനവുമായി രംഗത്തെത്തിയത് .

railway

മേരി യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതും യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് പരിശോധിക്കുന്ന ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് റെയില്‍വെയുടെ അഭിനന്ദന ട്വീറ്റ്. 1.03 കോടി രൂപയാണ് ഇതുവരെയായി മേരി യാത്രക്കാരില്‍ നിന്നും പിഴായായി ഈടാക്കിയത്. ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായാണ് ഒരു വനിത ഈ നേട്ടം കൈവരിക്കുന്നത്.

മേരിയെ അഭിനന്ദിച്ചുള്ള ട്വീറ്റ് വൈറലായതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങളാണ് മേരിയെ തേടിയെത്തിയത്. മേരിയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെയാണ് എല്ലാവരും അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഏത് വെല്ലുവിളികളെ നേരിടാനും അര്‍പ്പണ ബോധമുള്ള സ്ത്രീകളെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യമെന്ന് ഒരാള്‍ ട്വീറ്റിന് താഴെ കമന്റ് ചെയ്തു.

കൊവിഡിന് ശേഷം 2022 മാര്‍ച്ചിലായിരുന്നു മുഹമ്മദ് ഷംസ് ചന്ദ് എന്ന ടിക്കറ്റ് ചെക്കര്‍ ഒരു കോടി ക്ലബ്ബില്‍ ഇടം നേടിയത്. 2021 ഏപ്രിലിനും 2022 ഫെബ്രുവരിക്കും ഇടയില്‍ ടിക്കറ്റില്ലാത്ത 13,472 യാത്രക്കാരെ ചാന്ദ് പിടികൂടുകയും 1,06,41,105 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടാതെ ശക്തിവേല്‍ എന്ന ടിക്കറ്റ് എക്‌സാമിനര്‍ 1.10 കോടി രൂപയാണ് സമാഹിരിച്ചത്. ചെന്നൈ ഡെപ്യൂട്ടി ഡിവിഷനിലെ ചീഫ് ടിക്കറ്റ് എക്‌സാമിനര്‍ ആയ നന്ദകുമാര്‍ നേരത്തെ 1.55 കോടി രൂപ പിഴയായി ഈടാക്കിയെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. എന്തായാലും പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ മേരി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+