Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ നഴ്‌സ് ഹോട്ടായിരുന്നു'; വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി നന്ദമൂരി ബാലകൃഷ്ണ, ഒടുവില്‍ മാപ്പ്

വിവാദ പ്രസ്താവനകള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ വീണ്ടും പതിവ് തെറ്റിക്കാതെ വിവാദങ്ങളില്‍ ചാടിയിരിക്കുകയാണ് നന്ദമൂരി ബാലകൃഷ്ണ. അന്തരിച്ച ഇതിഹാസ നടന്‍ അക്കിനേനി നാഗേശ്വര റാവുവിനെക്കുറിച്ചുള്ള ബാലകൃഷ്ണയുടെ പരാമര്‍ശം അടുത്തിടെ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടന്‍ തന്റെ ടോക്ക് ഷോയായ അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ 2 ല്‍ ഒരു നഴ്‌സിനെ കുറിച്ചുള്ള ലൈംഗിക പരാമര്‍ശമാണ് ബാലയ്യയെ വിവാദത്തിലേക്ക് ചാടിച്ചിരിക്കുന്നത്.

വിവാദ പരാമര്‍ശം

വിവാദ പരാമര്‍ശം

പവന്‍ കല്യാണുമായി നടന്ന സംഭാഷണത്തിലാണ് ബാലയ്യ വിവാദ പരാമര്‍ശം നടത്തിയത്. ഒരു പഴയ അപകടത്തെ കുറിച്ച് ഓര്‍മ്മിക്കുമ്പോഴായിരുന്നു ഇത്. അവിടെ ആശുപത്രി ജീവനക്കാരോട് യാതൊന്നും വെളിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ ചെയ്താല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് വൈകുമെന്നാണ് പറഞ്ഞത്.

സുന്ദരിയായ നഴ്‌സിനെ കണ്ടപ്പോള്‍

സുന്ദരിയായ നഴ്‌സിനെ കണ്ടപ്പോള്‍

എന്നാല്‍ സുന്ദരിയായ നഴ്‌സിനെ കണ്ടപ്പോള്‍ നിങ്ങള്‍ വളരെ ഹോട്ടായിരുന്നു എന്ന് സത്യം പറയാതരിക്കാന്‍ സാധിച്ചില്ല എന്നാണ് ബാലയ്യ പരിപാടിക്കിടെ പറഞ്ഞത്. ഈ പരമാര്‍ശം ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു വിഭാഗം നഴ്‌സുമാര്‍ ബാലയ്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.

അര്‍ത്ഥം ആകെ മാറി

അര്‍ത്ഥം ആകെ മാറി

ഇതിന് പിന്നാലെയാണ് ബാലകൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ അടര്‍ത്തിയെടുത്തതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നഴ്‌സിംഗ് ജോലിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശക്തമായി നിരസിക്കുന്നു. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ആകെ മാറിയിരിക്കുകയാണെന്നും ബാലകൃഷ്ണ പറഞ്ഞു.

അവരുടെ മികച്ച പരിചരണം

അവരുടെ മികച്ച പരിചരണം

നഴ്‌സുമാരെയും അവരുടെ ജോലിയെയും വളരെ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. ഞങ്ങളുടെ ആശുപത്രിയായ ബസവതാരകം കാന്‍സര്‍ ആശുപത്രിയിലെ അവരുടെ മികച്ച പരിചരണം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ വാക്കുകള്‍ ഏതെങ്കിലും തരത്തില്‍ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ടെന്നും ബാലയ്യ വ്യക്തമാക്കി.

അച്ഛന്‍ സീനിയര്‍ എന്‍ ടി ആര്‍

അച്ഛന്‍ സീനിയര്‍ എന്‍ ടി ആര്‍

അതേസമയം, നേരത്തെ വീരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് അക്കിനേനി കുടുംബത്തെ ബാലകൃഷ്ണ പരിഹസിച്ചത്. ''എന്റെ അച്ഛന്‍ സീനിയര്‍ എന്‍ ടി ആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു അക്കിനേനിയോ തൊക്കിനേനിയോ മറ്റോ എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.

തൊക്കിനേനി' എന്ന് വിളിച്ച് ബാലകൃഷ്ണ

തൊക്കിനേനി' എന്ന് വിളിച്ച് ബാലകൃഷ്ണ

ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തൊക്കിനേനി' എന്ന് വിളിച്ച ബാലകൃഷ്ണയുടെ പരാമര്‍ശത്തിനെതിരെ ആരാധകര്‍ക്കിടയില്‍നിന്നുപോലും എതിര്‍പ്പുയര്‍ത്തിയിരുന്നു. അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെപ്പോലെയുള്ള ഒരു ഇതിഹാസത്തെ അപകീര്‍ത്തിപ്പെടുത്തിയത് തെറ്റായിപ്പോയെന്നാണ് വിമര്‍ശനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+