ആദായ വിലയ്ക്ക് സാരി വിൽപ്പന; വാങ്ങാനെത്തിയ രണ്ട് സ്ത്രീകൾ ഷോപ്പിനകത്ത് തമ്മിലടി; വീഡിയോ വൈറൽ
സാരിയുടെ പേരിൽ തല്ല് കൂടുന്നതൊക്കെ സിനിമയിൽ ഒക്കെ കണ്ടുകാണും. എന്നാൽ സാരിയുടെ പേരിൽ നടന്ന കൂട്ടത്തല്ല് കണ്ടിട്ടുണ്ടോ? രണ്ട് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ലായിരുന്നു. ബെംഗളൂരുവിലെ ഒരു റീട്ടെയിൽ സ്റ്റോറിൽ സംഘടിപ്പിച്ച വാർഷിക വിൽപ്പനയിലായിരുന്നു സാരിയുടെ പേരിൽ തല്ല് നടന്നത്. പരസ്പരം തമ്മിലടിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
സ്‌റ്റോക്ക് ഒഴിവാക്കുന്നതിനായി മല്ലേശ്വരത്തെ പ്രശസ്തമായ സിൽക്ക് സാരിക്കടയിൽ കിഴിവ് വിൽപ്പന നടന്നിരുന്നു. ഇതിനിടെയാണ് ഈ സംഭവം നടന്നത്. വൈറൽ വീഡിയോയിൽ, മൈസൂരു പട്ട് സാരി വിൽപ്പന പരിപാടിയിൽ ഷോപ്പിംഗിനിടെ രണ്ട് സ്ത്രീകൾ തർക്കിക്കുന്നത് കാണാം. തർക്കം മൂത്ത് അവർ പരസ്പരം തല്ലുകയും മുടിപിടിച്ചുവലിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥർ വഴക്ക് നിർത്താനും പരസ്പരം വേർപെടുത്താനും ശ്രമിച്ചെങ്കിലും സ്ത്രീകൾ തല്ല് തുടർന്നു.

പൊരിഞ്ഞ തല്ല നടക്കുമ്പോഴും മറ്റ് സ്ത്രീകശ്‍ ഷോപ്പിംഗ് തുടർന്നു. ഇൻസ്റ്റാഗ്രാമിൽ 33,700 ലൈക്കുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഒരുപാട് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ഉപയോക്താവ് 'ഫ്രണ്ട്സ്' സീരിസിലെ ഒരു സീനുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഒരാളുടെ കമന്റ്. മോണിക്ക ഗെല്ലർ എന്ന കഥാപാത്രം തന്റെ വിവാഹ വസ്ത്രം വാങ്ങാൻ പോകുമ്പോൾ സമാനമായ വഴക്കുണ്ടാകുന്നുണ്ട്.












Click it and Unblock the Notifications