പ്രേതത്തെ വിളിച്ചുവരുത്താന്‍ ഓജോ ബോര്‍ഡ് കളിച്ചു; 36 കുട്ടികള്‍ക്ക് സംഭവിച്ചത് ഇക്കാര്യം
വാഷിംഗ്ടണ്‍: പ്രേതങ്ങള്‍ ഉണ്ടോ? ദീര്‍ഘകാലമായി നമ്മള്‍ ഇതറിയാന്‍ ശ്രമിക്കുന്നുണ്ട്. യുവതലമുറയ്ക്ക് പ്രേതങ്ങള്‍ ഉണ്ടോ എന്നെല്ലാം അറിയാം വലിയ താല്‍പര്യവുമുണ്ട്. എന്നാല്‍ യുഎസ്സില്‍ അത്തരമൊരു പരീക്ഷണം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ 36 വിദ്യാര്‍ത്ഥികള്‍ ഒരേ തരം രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്.
ഡി അസീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. സ്‌കൂളില്‍ വെച്ച് ഇവര്‍ ഓജോ ബോര്‍ഡ് കളിച്ച് നോക്കിയതിന് ശേഷമാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചത്. പ്രേതങ്ങള്‍ ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്.കുട്ടികള്‍ എല്ലാവര്‍ക്കും മയങ്ങി വീഴുക, കാഴ്ച്ച പെട്ടെന്ന് ഇല്ലാതാവുക എന്നിങ്ങനെയാണ് സംഭവിച്ചിരിക്കുന്നത്. മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ പുരോഹിത എമിലിയോ ബലന്റ സ്‌കൂള്‍ പുണ്യാഹം തളിച്ചാണ് വൃത്തിയാക്കിയത്. പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

കുട്ടികളുടെ പ്രവര്‍ത്തി ദുഷ്ടശക്തികളെ വിളിച്ചുവരുത്തുമെന്നാണ് ഇവര്‍ പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് സ്‌കൂളില്‍ നടന്നിരിക്കുന്നതെന്ന് എമിലിയോ ബാലന്റ പറഞ്ഞു. ഒരു പെണ്‍കുട്ടിയിലാണ് ബാധ കേറിയത് പോലുള്ള കാര്യങ്ങള്‍ സംഭവിച്ചത്. മറ്റുള്ളവര്‍ ചേര്‍ന്നാണ് ഒരു കുട്ടിയെ പിടിച്ച് വെച്ചത്. ഇല്ലെങ്കില്‍ സ്വന്തം ശരീരത്തില്‍ തന്നെ ഈ കുട്ടി മുറിവേല്‍പ്പിക്കുമായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം ഈ പെണ്‍കുട്ടിക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിയിലും സമാനമായ കാര്യം കണ്ടു. ഓജോ ബോര്‍ഡ് കാരണമാണ് ഇത്തരമൊരു പ്രശ്‌നമുണ്ടായതെന്നാണ് കുട്ടികള്‍ പറഞ്ഞത്. ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്ക് ലഭിച്ച ചലഞ്ചാണ് ഈ ഓജോ ബോര്‍ഡ് എന്ന് ബാലന്റ പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് രണ്ട് തരം കാര്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ രണ്ടിനും സ്ഥിരീകരണമില്ല. കുട്ടികള്‍ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറയേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കണ്ട ഉടനെ അവരെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിലവില്‍ എല്ലാവരും സുഖം പ്രാപിച്ച് വരികയാണ്. ചിലര്‍ക്ക് ഇപ്പോഴും രോഗലക്ഷണങ്ങളുണ്ട്. ഓജോ ബോര്‍ഡ് സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ സെക്രട്ടറി അമാറില്‍ഡോ കൊറിയ രക്ഷിതാക്കളോടും, അധ്യാപകരോടും, കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി നടക്കില്ലെന്ന് ഉറപ്പാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
മാര്‍ച്ച് മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് മുപ്പത് പെണ്‍കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവരും ഓജ ബോര്‍ഡാണ് കളിച്ചതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പലർക്കും ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ ബോധമില്ലായിരുന്നു. ക്ലാസുകളില്‍ ഓജോ ബോര്‍ഡ് ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ ആശങ്കയറിയിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കാരണം അറിയാതെ ഒന്നും പറയാനാവില്ലെന്നാണ് സ്‌കൂള്‍ അധികൃര്‍ പ്രതികരിച്ചത്.












Click it and Unblock the Notifications