Viral video: ബംഗാളിലെ മാര്‍ക്കറ്റില്‍ ദേ ഒരു സ്‌പൈഡര്‍മാന്‍, നാടന്‍ പാട്ടില്‍ അടിപൊളി നൃത്തം
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമ സീരീസാണ് സ്‌പൈഡര്‍മാന്‍.മാര്‍വല്‍ കോമിക്‌സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്‌പൈഡര്‍-മാന്‍. സ്റ്റാന്‍ ലീ, സ്റ്റീവ് ഡിറ്റ്‌കോ എന്നിവര്‍ ചേര്‍ന്നാണ് ഈ കഥാപാത്രത്തെ നിര്‍മിച്ചത്. പീറ്റര്‍ പാര്‍ക്കര്‍ എന്നാണ് സ്‌പൈഡര്‍ മാന്റെ യഥാര്‍ത്ഥ പേര്. ഒരിക്കല്‍ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേല്‍ക്കുന്നതോടെ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പീറ്റര്‍ പാര്‍ക്കര്‍ക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികള്‍ ലഭിക്കുന്നു. ഇതാണ് ഈ സിനിമയുടെ കഥാവൃത്തം. കുട്ടികളാണ് സ്‌പൈഡര്‍മാന്റെ ഏറ്റവും വലിയ ആരാധകര്‍.
ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ ഇന്ത്യയില്‍ ഒരു സ്‌പൈഡര്‍മാന്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. അങ്ങനെ ഒരു സ്‌പൈഡര്‍മാനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പശ്ചിമ ബംഗാളിലെ ഒരു മാര്‍ക്കറ്റില്‍ സ്‌പൈഡര്‍മാന്‍ വേഷം ധരിച്ച ഒരാള്‍ നൃത്തം ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായിരിക്കുകയാണ്.

Iamge Credit: kolkatas.illusion insta page
മിസ്റ്റര്‍ സ്‌പൈഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഇന്‍സ്റ്റാഗ്രാമില്‍ ഫോളേവേഴ്‌സുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വേഷം ധരിച്ച അജ്ഞാതന്‍ മറ്റ് സന്താലി സ്ത്രീകള്‍ക്കൊപ്പം നാടോടി സംഗീതം അവതരിപ്പിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു. പോസ്റ്റിന്റെ അടിക്കുറിപ്പ് അനുസരിച്ച്, ക്ലിപ്പ് ശാന്തിനികേതന്റെ സോനാജ്ഹുരിയിലെ ഒരു മാര്‍ക്കറ്റില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നു.

പങ്കിട്ടതിന് ശേഷം, വീഡിയോ 44,000-ലധികം കാഴ്ചകളും 4,000-ലധികം ലൈക്കുകളും നേടി. കമന്റ് സെക്ഷനില്‍ നെറ്റിസണ്‍സ് ചിരിയും ഫയര്‍ ഇമോജികളും കൊണ്ട് നിറഞ്ഞതോടെ ഇത് ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയായി. കുറച്ച് ദിവസങ്ങള്‍ക്ക് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ വസ്ത്രം ധരിക്കുന്ന ഒരു യാചകന്റെ വീഡിയോയും ഓണ്‍ലൈനില്‍ വൈറലായിരുന്നു.

പണം ആവശ്യപ്പെടുമ്പോള്‍ ജോണി ഡെപ്പിന്റെ (പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയിലെ കഥാപാത്രത്തെ അവതരിപ്പിച്ച) പെരുമാറ്റം അനുകരിക്കുന്നതും ലുക്ക് പൂര്‍ത്തിയാക്കാന്‍ ഒരു കളിത്തോക്ക് പോലും കയ്യില്‍ കരുതുന്നതും വീഡിയോയില്‍ കാണാം. ഈ വര്‍ഷമാദ്യം ഡെപ്പ് തന്റെ മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡിനെതിരെ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ യാചകന്റെ പ്രകടനത്തിന് കയ്യടി നല്‍കുകയും തമാശയായി അവനെ 'ജോണി ഡെബ്റ്റ്' എന്ന് വിളിക്കുകയും ചെയ്തു. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലിപ്പ് പങ്കിടുകയും ട്വിറ്ററില്‍ ഇത് ഏകദേശം 8 ദശലക്ഷം വ്യൂസ് നേടുകയും ചെയ്തു.












Click it and Unblock the Notifications