viral video: കയ്യില്‍ 16 ദോശ പ്ലേയ്റ്റ്, താരമായി ഹോട്ടല്‍ ജീവനക്കാരന്‍; വൈറലായി വീഡിയോ
ഒരു ഹോട്ടലാണ് സംഭവം നടക്കുന്ന സ്ഥലം. ഒരാള്‍ ദോശ ചുട്ട് പ്ലേയ്റ്റുകളിലേക്ക് ഇടുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ വ്യക്തികള്‍ക്ക് ദോശ കൊണ്ടുകൊടുക്കുന്നതിനായി വേറൊരാള്‍ വരുന്നു.

സോഷ്യല്‍മീഡിയയില്‍ പല വീഡിയോകളും വൈറല്‍ ആകാറുണ്ട്. ചില വീഡിയോകള്‍ കാണുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകാറുണ്ട്. അത്തരത്തില്‍ കാണുമ്പോള്‍ നമ്മള്‍ അന്തംവിട്ട് നിന്നുപോകുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം ഇത്തരത്തിലുള്ള വീഡിയോ പങ്കുവെയ്ക്കാറുണ്ട്. എന്താണ് സംഭവം എന്നു പറയാം...

ചൂട് ദോശ...16 പ്ലേയ്റ്റുകൾ കയ്യിൽ....
ഒരു ഹോട്ടലാണ് സംഭവം നടക്കുന്ന സ്ഥലം. ഒരാള്‍ ദോശ ചുട്ട് പ്ലേയ്റ്റുകളിലേക്ക് ഇടുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ വ്യക്തികള്‍ക്ക് ദോശ കൊണ്ടുകൊടുക്കുന്നതിനായി വേറൊരാള്‍ വരുന്നു. ദോശ കൊണ്ടുപോകുന്നു. ഇതൊക്കെ സാധാരണമല്ലേ എന്ന് നമുക്ക് തോ്ന്നും. അത് ദോശ ചുടുന്നതും അത് കഴിക്കാന്‍ വന്ന വ്യക്തികള്‍ക്ക് വന്നുകൊടുക്കുന്നതുമൊക്കെ സാധാരണമാണ്. പക്ഷേ പതിനാറ് പ്ലേയ്റ്റുകളാണ് ഇദ്ദേഹം ബാലന്‍സ് ചെയ്തു കയ്യില്‍ കൊണ്ടുപോകുന്നത്....

അത്ഭുതം....
ഈ വീഡിയോ ക്ലിപ്പ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനെ ആകർഷിച്ചു " 'വെയ്റ്റർ പ്രൊഡക്ടിവിറ്റി' ഒരു ഒളിമ്പിക് സ്‌പോർട്‌സായി അംഗീകരിക്കേണ്ടതുണ്ട്. ആ സംഭവത്തിൽ ഇദ്ദേഹം സ്വർണ്ണത്തിനുള്ള മത്സരാർത്ഥിയായിരിക്കും," അദ്ദേഹം എഴുതി. ഇതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഈ വീഡിയോ 1.5 മില്യൺ ആളുകൾ കണ്ടു

വേയ്റ്ററല്ല...എഞ്ചിനീയർ...
"വൗ! അത്ഭുതം! സർ, ഓരോ പ്ലേറ്റിന്റെയും ഗുരുത്വാകർഷണ കേന്ദ്രം വ്യത്യസ്‌തമാണ്, കാരണം മസാലയുടെ ഉള്ളടക്കം ഓരോ സ്ഥലത്തും വ്യത്യാസപ്പെടാം! അദ്ദേഹം ഒരു വെയിറ്റർ അല്ല ജന്മനാൽ അദ്ദേഹം എഞ്ചിനീയറാണ്! ഒരാൾ എഴുതി. എന്തൊരു മനുഷ്യനാണ് ഇദ്ദേഹം. ഇങ്ങനെയൊക്കെ ഒരാൾക്ക് ബാലൻസ് ചെയ്യാൻ സാധിക്കുമോ എന്നാണ് ഒരാൾ അത്ഭുതപ്പെട്ടത്.

ഈ കൈകൾ പോര...
ചില ആളുകൾ തമാശയായും സംഭവത്തെ കാണുന്നുണ്ട്. ഇദ്ദേഹം വിചാരിക്കുന്നത് കുറച്ചുകൂടി നീളമുള്ള കൈകൾ വേണമെന്നായിരിക്കും എന്നാണ് ഒരാൾ തമാശ പറഞ്ഞത്. ചിലർ വിമർശിക്കുന്നുമുണ്ട്. വൃത്തിയെക്കുറിച്ചാണ് പറയുന്നത്. ഞാൻ ഇവിടെ നിന്ന് ഭക്ഷണം കഴിക്കില്ല, വൃത്തിയുടെ പ്രശ്നം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഭുരിഭാഗവും ആ മനുഷന്റെ കഴിവിനെക്കുറിച്ചാണ് പറഞ്ഞത്..












Click it and Unblock the Notifications