ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പകമൂത്ത യുവാവ് 15 കാറുകൾക്ക് മുകളിൽ ആസിഡൊഴിച്ചു; വീഡിയോ വൈറൽ

പക വന്ന മനുഷ്യൻ വളരെ അപകടകാരിയാണ്. എന്താണ് പിന്നെ അയാൾ ചെയ്യുക എന്നൊന്നും പറയാൻ സാധിക്കില്ല. പ്രണയനൈരാശ്യം കൊണ്ട് പല ക്രീരമായ പ്രവൃത്തികൾ ചെയ്ത സംഭവങ്ങൾ നമ്മൾ കേട്ടുകാണും. ഇപ്പോൾ തന്റെ ജോലി തെറിച്ചതിന്റെ പകയ്ക്ക് ഒരാൾ ചെയ്തുകൂട്ടിയ പ്രവൃത്തിയാണ് വൈറൽ ആകുന്നത്. ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് പിന്നാലെ പറഞ്ഞുവിട്ടവരോട് പക വീട്ടണമെന്ന ചിന്തയിൽ ആയിരുന്നു. ഇയാൾ മാറ്റാരും അറിയില്ലെന്ന ഉറപ്പിലാണ് ഇയാൾ കാര്യങ്ങൾ ചെയ്തെങ്കിലു സിസിടിവിയിൽ എല്ലാം പതിഞ്ഞു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പ്രതികാരമായി ഒരാൾ 15 കാറുകൾ ആസിഡ് ഒഴിച്ച് നശിപ്പിച്ചത് അതിക്രൂരമായ പ്രവൃത്തിയാണ്. വാഹനങ്ങൾക്ക് നേരെ ആസിഡ് ഒഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.നോയിഡയിലെ സെക്ടർ-113 പോലീസ് പരിധിക്ക് കീഴിലുള്ള സെക്ടർ 75 ലെ മാക്സ്ബ്ലിസ് വൈറ്റ് ഹൗസ് സൊസൈറ്റിയിൽ നിന്നാണ് വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നോയിഡയിലെ ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയിൽ കാർ ക്ലീനറായി ജോലി ചെയ്തിരുന്ന വ്യക്തയാണ് രാമരാജ്.. പക്ഷേ, ഉടമകൾ ഇയാളുടെ ജോലിയുടെ ഗുണനിലവാരത്തിൽ തൃപ്തിയില്ലായിരുന്നു, ഇതിന് പിന്നാലെ ഇയാളെ പറഞ്ഞുവിടാൻ തീരുമാനിച്ചു. അങ്ങനെ ഇയാൾക്ക് തന്റെ പണി പോയി. എന്നാൽ ഇവരുടെ പ്രവൃത്തി ഇയാൾക്ക് ഇഷ്ടമായില്ല. പ്രതികാരമെന്നോണം അയാൾ ഒരു കുപ്പി ആസിഡുമായി സൊസൈറ്റിയിലേക്ക് തിരിച്ചുവന്നു, 15 ഓളം കാറുകൾക്ക് ആസിഡ് ഒഴിച്ച് കേടുവരുത്തുകയും ചെയ്തു. കാറുടമകൾ അവരുടെ കേടായ കാറുകൾ കാണുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രാമരാജ് ആസിഡ് ഒഴിക്കുന്നത് കണ്ടെത്തുകയും ചെയ്തതോടെയാണ് വിഷയം പുറത്തായത്.
കാർ ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുകയും രാമരാജിനെ പിടികൂടുകയും ചെയ്തു. അതേസമയം, ആസിഡിന്റെ സുലഭമായ ലഭ്യത ഇന്ത്യയിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന വിഷയമായി മാറിയിരിക്കുന്നു. ആസിഡ് ആക്രമണങ്ങൾ വർധിച്ചിട്ടും, വിപണിയിൽ ആസിഡിന്റെ എളുപ്പത്തിലുള്ള വിൽപ്പനയും ലഭ്യതയും പരിശോധിക്കാൻ ഒരു നിയമവുമില്ല എന്നാണ് ഉയരുന്ന വിമർശനം. സോഷ്യൽമീഡിയയിൽ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്..
Skin care: ചർമ്മകാന്തിക്ക് വാഴപ്പഴം മതി! ഗുണങ്ങൾ അറിഞ്ഞാൽ തേടിപ്പിടിച്ച് ഉപയോഗിക്കും..
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications