Video: വെള്ളമടിച്ച് കോൺതെറ്റിയ യുവാവിനെ പോലീസ് പൊക്കി ജയിലിലിട്ടു; പാട്ടുകേട്ട് ബോളിവുഡിലേക്ക് ക്ഷണം
പൊതുവേ ഈ മദ്യപിച്ച ആളുകളെ കാണുമ്പോൾ ആളുകൾക്ക് ദേഷ്യം കയറാറുണ്ട്. മദ്യപിച്ചുകഴിഞ്ഞാൽ വായിൽതോന്നിയതൊക്കെ പറയുകയും തെറിപറയുകയും ശല്യപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ആളുകൾ ഉണ്ട്. ചിലരാവട്ടെ ഒരു പ്രശ്നവും ഉണ്ടാക്കാതെ എവിടെയെങ്കിലും ഇരിക്കും, ചിലർ ഒരുപാട് സംസാരിക്കും ചിലർ കരയും ചിരിക്കും...
അങ്ങനെ പലതരം മദ്യപന്മാരുണ്ട്...ഇനി പറയാൻ പോകുന്നത് ഒരു ഒന്നൊന്നര കുടിയനെക്കുറിച്ചാണ്. മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയ ഇയാളെ പോലീസ് പിടിച്ചു ജയിലിലിട്ടു..എന്നാൽ അവിടെ നിന്ന് പോലീസുകാരുപോലും ഞെട്ടി. സംഭവം എന്താണെന്നോ.. വിശദമായി പറയാം..

വെള്ളമടിച്ച് അകത്തായി പക്ഷേ...
ബീഹാറിലാണ് സംഭവം. കംഗയ്യ കുമാർ എന്ന 24 കാരനായ യുവാവിനെയാണ് അടുത്തിടെ മദ്യം ഉപയോഗിച്ചതിനും ബിഹാറിലെ മദ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും പോലീസ് പിടികൂടിയത്. ജയിലിൽ കിടന്ന് ആകെ വശകെട്ടിട്ടാണോ എന്നറിയില്ല, യുവാവ് ഒരു പാട്ട് പാടി.
ഇപ്പോൾ ബീഹാർ ജയിലിൽ കിടന്ന് ഭോജ്പുരി ഗാനം ആലപിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഒറ്റരാത്രി കൊണ്ട് പയ്യൻ ജനപ്രിയനായി മാറി...

വഴിത്തിരിവ്...
റിപ്പോർട്ടുകൾ പ്രകാരം, അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് അതിർത്തി ജില്ലയിൽ മദ്യപിച്ച നിലയിൽ. പ്രവേശിച്ചതിനാണ് കുമാറിനെ ബക്‌സർ പോലീസ് അറസ്റ്റ് ചെയ്തത്. പക്ഷേ അവിടെ നിന്നാണ് സംഭവത്തിൽ വഴിത്തിരിവായത്. വെള്ളമടിച്ച് ജയിലിലായ യുവാവ് ഒറ്റ പാട്ടുകൊണ്ട് വൈറൽ ആയി....
1

പാട്ടുപാട്ടി കയ്യിലെടുത്തു
വളരെ പ്രശസ്തമായി ബോജ്പൂരി പാട്ടാണ് ഇദ്ദേഹം പാടിയത്. പോലീസുകാർ ആസ്വദിച്ച് പാട്ട് കേൾക്കുകയാണ്..സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും എന്നുവേണ്ടെ യുവാവിന്റെ പാട്ട് കേട്ടവരൊക്കെ അഭിനന്ദിക്കുകയാണു. അഭിനന്ദനത്തിലൊന്നും കാര്യം നിന്നില്ല. നല്ല വമ്പൻ ഓഫറാണ് യുവാവിനെ തേടിയെത്തിയിരിക്കുന്നതും. ബോളിവുഡ് ഗായകൻ അങ്കിത് തിവാരിയും വീഡിയോ ഷെയർ ചെയ്യുകയും വൈറലായ മദ്യപാനിക്ക് തന്റെ സംഗീത കമ്പനിയിൽ ഒരു ഗാനം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ലോക്കപ്പിലെത്തിയത്
ബിഹാറിലെ കൈമൂർ ജില്ലയിൽ താമസിക്കുന്ന കുമാർ ജോലി ആവശ്യത്തിനായി യുപിയിലേക്ക് പോയി അവിടെ നിന്നാണ് മദ്യപിച്ചത്. കബീഹാർ മദ്യത്തിന് നിരോധനം ഉള്ള സംസ്ഥാനമായതിനാൽ മദ്യം കഴിച്ച ശേഷം ആളുകളെ പ്രവേശിക്കാൻ അനുവദിക്കില്ല, കൂടാതെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് പോലീസ് ലോക്കപ്പിൽ പാർപ്പിച്ചു.












Click it and Unblock the Notifications