Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: വിവാഹവേഷത്തിൽ പരീക്ഷ എഴുതാൻ ഓടിയെത്തി വധു; കയ്യടിച്ച് സോഷ്യൽമീഡിയ

വിവാഹമാണോ വലുത് പഠിത്തമാണോ വലുത് എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് പറയുന്നവരാകും കൂടുതൽ. വിവാഹജീവിതം മാത്രം പോര, വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെ പ്രാധാന്യം കൊടുക്കണമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയുന്ന കാര്യമാണ്. വിവാഹം കഴിഞ്ഞാലും ഭർത്താവിന്റെ കീഴിൽ ജീവിക്കുന്നതല്ല ജീവിതം, സ്വന്തമായി ജോലി ചെയ്ത് തന്നാലാവുന്ന കാര്യങ്ങൾ ചെയ്യണമെന്ന വാശി എല്ലാ പെൺകുട്ടികളിലും ഉണ്ട്.

അതുകൊണ്ട് തന്നെയാണ് കൃഷ്ണ രജ്പുത് എന്ന പെൺകുട്ടി തന്റെ പരീക്ഷ എഴുതാൻ വിവാഹ വേഷത്തിൽ എത്തിയത്. കൃഷ്ണ തന്നെയാണ് താൻ വിവാഹ വേഷത്തിൽ പരീക്ഷ എഴുതാൻ വന്ന വീഡിയോ പങ്കുവെച്ചത്. നല്ല ചുവന്ന നിറമുള്ള വസ്ത്രം അണിഞ്ഞ് മേക്കപ്പ് ഇട്ട് സുന്ദരിയായിട്ടാണ് കൃഷ്ണ എത്തിയ. വിവാഹം കഴിഞ്ഞയുടൻ കൃഷ്ണ പരീക്ഷയ്ക്ക് എത്തുകയായിരുന്നു.

Marriage3111

'ഉത്തർപ്രദേശിലെ മൂന്നാം വർഷ ബിഎ വിദ്യാർഥിനിയായി നവവധു മെയ് 16ന് വിവാഹം കഴിഞ്ഞ ഉടനെ സോഷ്യോളജി പരീക്ഷ എഴുതാൻ ഹാളിലേക്ക് എത്തി .' എന്ന കുറിപ്പോടെയാണ് വാർത്താ ഏജൻസിയായ എഎൻഐ വീഡിയോ പങ്കുവച്ചത്. 'വിവാഹം പോലെ തന്നെ എന്റെ പരീക്ഷയും പ്രധാനമാണ്. വിവാഹത്തിന്റെ ബാക്കി ചടങ്ങുകൾ പരീക്ഷ എഴുതിയതിന് ശേഷം മാത്രം, എന്നാണ് വീഡിയോ പങ്കുവച്ച് പെൺകുട്ടി
പറഞ്ഞത്.

നിരവധിപേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് മാത്രമല്ല, ഇതുപോലെ പഠനത്തിനും പ്രാധാന്യം കൊടുക്കണമെന്നാണ് ഒരാളുടെ കമന്റ്. പെൺകുട്ടികൾ വിവാഹത്തിനൊപ്പം തങ്ങളുടെ ഭാവിയെക്കുറിച്ചും തൊഴിലിനിനെക്കുറിച്ചും ചിന്തിക്കണമെന്നാണ് മറ്റൊരു കമന്റ്. നേരത്തെ ഇതുപോലൊരും സംഭവം ഉണ്ടായിട്ടുണ്ട്. വിവാഹവും പരീക്ഷയും ഒരേ ദിവസം ആയപ്പോൾ വിവാഹം കഴിഞ്ഞ് തൊട്ടുപിന്നാലെ പെൺകുട്ടി പരീക്ഷയ്ക്ക് പോവുകയായിരുന്നു,.

ബാക്കി ചടങ്ങുകൾ പെൺകുട്ടി പരീക്ഷ എഴുതി വന്നതിന് പിന്നാലെയാണ് നടത്തിയത്. പരീക്ഷ എഴുതാൻ ആ​ഗ്രഹം ഉണ്ടെന്നുപറഞ്ഞപ്പോൾ ഇരുവീട്ടുകാരും സമ്മതിക്കുകയായിരുന്നു. അ‍ഞ്ച് മണിക്കൂറോളം ആണ് വധുവിന്റെ പരീക്ഷ തീരാനെടുത്തത്. അതുവരെ എല്ലാവരും കാത്തിരുന്നു, പരീക്ഷ കഴി‍ഞ്ഞ് വധു എത്തിയശേഷം ബാക്കി ചടങ്ങുകൾ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+