Viral Video: 'എന്നോടിങ്ങനെയൊന്നും സംസാരിക്കരുത്, ഞാനാരാന്ന് അറിയില്ല'; വിമാനത്തിലെ 'ശല്യക്കാരന്‍'
പലതരം വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. വിവാഹത്തിന്റെ വീഡിയോ, പലതരം പ്രാങ്കുകളുടേയും തമാശകളുടേയും വീഡിയോ, ട്രെയിനിലേയും വിമാനത്തിലേയും ആശുപത്രിയിലേയും കോളേജുകളിലേയും വീഡിയോ, അങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകളാണ് വൈറല്‍ ആവാറുള്ളത്.
ഇനി പറയാന്‍ പോകുന്നത് വിമാനത്തില്‍ വെച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ്. സംഭവം അത്ര രസകരമാണ് എന്ന് പറയാന്‍ സാധിക്കില്ല, പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വന്‍ വൈറല്‍ ആണ്..സംഭവം എന്താണെന്ന് വിശദമായി അറിയാം..ഒരാള്‍ തന്റെ സഹയാത്രികനുമായി നടത്തുന്ന അടിയുടെ വീഡിയോ ആണിത്. പന്ത്രണ്ട് സെക്കന്റാണ് ഈ വീഡിയോ. വിമാനത്തില്‍ ഉണ്ടായിരുന്നു മറ്റൊരാളാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. മക്ആഡംസ് എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

'ഞാന്‍ സംസാരിക്കുമ്പോള്‍ ആരും മിണ്ടുന്നില്ല, ഞാന്‍ നിങ്ങളോട് പറയുന്നു, എന്നോട് ഇങ്ങനെ സംസാരിക്കരുത്, ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല,' ആ മനുഷ്യന്‍ സഹയാത്രികനോട് നിലവിളിക്കുന്നത് കേള്‍ക്കുന്നു. 'ഓയ് ഹീറോ, ആര്‍ ഭായി, ബൈത്ത് നാ തു' എന്ന് ആരോ പറയുന്നത് കേള്‍ക്കുന്നു. മറ്റ് യാത്രക്കാരെ ഇയാളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ വീഡിയോയ്ക്ക് 16800ല്‍ അധികം വ്യൂസാണുള്ളത്.
' എന്റെ അച്ഛനും അമ്മയ്ക്കും കുറച്ച് പൈസ വേണം, കടം കൊണ്ട് പൊറുതിമുട്ടി'; 8 വയസുകാരിയുടെ കത്ത് വൈറല്‍

ഒരു ഉപയോക്താവ് പറഞ്ഞു, "തെരുവില് പെരുമാറുന്നത് അതേ പോലെ ആകാശത്തേക്ക് കൊണ്ടുപോകുമ്പോൾ ഇതാണ് സംഭവിക്കുന്നത്." മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു. ഭൂമിയിലോ തല്ല് തന്നെ ആകാശത്ത് ആയിരിക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് നിന്നു കൂടെ എന്നാണ് മറ്റൊരാളുടെ കമന്റ്, ഇയാൾ എന്താണ് ഈ ചെയ്യുന്നത്..ഫ്ലൈറ്റിൽ ആണെന്ന ബോധമെങ്കിലും വേണ്ടേ. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇങ്ങനൊക്കെ പെരുമാറുന്ന ആളുകൾക്ക് തക്കതായ ശിക്ഷ കൊടുക്കണം എന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്.

നേരത്തേയും ഫ്ലൈറ്റിൽ നിന്നുള്ള വീഡിയോ വൈറൽ ആയിട്ടുണ്ട്. പക്ഷേ അതൊക്കെ വളരെ രസകരമായ വീഡിയോ ആയിരുന്നു..അടുത്തിടെ ഒരു കുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു. അന്നും ഇതുപോലെ വിമർശനം ഉണ്ടായിരുന്നു. എട്ട് മണിക്കൂർ നീണ്ട വിമാന യാത്രയിൽ കുട്ടി കാണിച്ച വികൃതിയായിരുന്നു ആ വീഡിയോയിൽ. എന്നാൽ ഈ വീഡിയോയ്ക്ക് ഒരുപാട് വിമർശനം വന്നിരുന്നു.

റെഡ്ഡിറ്റില്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത്, എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനത്തിലായിരുന്നു കുട്ടിയുടെ വികൃതി. സീറ്റിന്റെ എക്സ്റ്റന്റഡ് ട്രേ ടേബിളില്‍ കുട്ടി ചാടുന്നത് കാണാം. കുട്ടി കളിയോടെ കളിയാണ് കുട്ടിയുടെ മാതാപിതാക്കളോ ബന്ധുക്കളോ കുട്ടിയെ തടയുകയോ സീറ്റില്‍ ഇരിക്കാന്‍ പറയുകയോ ചെയ്യുന്നില്ല. സീറ്റിനു മുന്നില്‍ ഇരിക്കുന്ന യാത്രക്കാരനെ ഇത്തിരി പ്രയാസപ്പെടുത്തുന്ന രീതിയിലായിരുന്നു കുട്ടിയുടെ വികൃതി. എന്നാൽ അയാൾ കുട്ടിയെ ശ്രദ്ധിക്കുന്നത് പോലും ഉണ്ടായിരുന്നില്ല.

യാത്രയിൽ മുഴുവൻ അയാൾ അനുഭവിച്ച വിഷമതകൾ പറഞ്ഞുകൊണ്ടായിരുന്നു ചിലർ പ്രതികരിച്ചത്. കുട്ടി വളരെ ചെറുതാണ്, പക്ഷേ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരു ബോധമില്ലേ എന്നാണ് ചില കമന്റുകള്‍. .മുൻ സീറ്റിലിരിക്കുന്ന ആൾ വളരെ ബുദ്ധിമുട്ടായാണ് അവിടെ ഇരിക്കുന്ന്, ഇദ്ദേഹത്തിന്റെ ക്ഷമയെ സമ്മിതിച്ചിരിക്കുന്നു എന്നാണ് ചിലർ പറഞ്ഞത്...












Click it and Unblock the Notifications