ഇതൊക്കെയാണ് ഭാഗ്യം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്, അന്തംവിട്ട് ആനന്ദ് മഹീന്ദ്രയും- വൈറല്‍ വീഡിയോ
ന്യൂദൽഹി: തലനാരിഴയ്ക്ക് രക്ഷപ്പെടുകാ എന്നൊക്കെ കേട്ടിട്ടില്ലേ അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. റോഡരികിലൂടെ ഒരാൾ നടന്നുവരികയും അവിടെയുള്ള കടയിലേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
നടന്നുവരുന്ന യുവാവ് നടപ്പാതയിലൂടെ നടന്ന് കടയുടെ മുന്നിൽ എത്തിയതും നടപ്പാത തകരുന്നതും ഒരുമിച്ചായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് പകച്ചുനിന്നുപോയി. നിരവധിപേരാണ്. ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വ്യവസായി ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

'പ്രപഞ്ചം ഈ മനുഷ്യന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മനസിലാക്കാൻ ഞാൻ വാരാന്ത്യത്തിൽ ചെലവഴിക്കാൻ പോകുന്നു. നിങ്ങൾ അവനാണെങ്കിൽ നിങ്ങൾ എന്ത് വിചാരിക്കും,' വെള്ളിയാഴ്ച വീഡിയോ പങ്കിട്ടുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ എഴുതി. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഒരു കടയുടെ പുറത്തുള്ള സിസിടിവിയിൽ നിന്നാണ് ലഭിച്ചത്.
യുവാവിന്റെ ഭാഗ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗവും കമന്റിടുന്നത്. എന്തൊരു ഭാഗ്യമാണ് ഈ മനുഷ്യൻ, ഒരു സെക്കന്റെങ്ങാനും വൈകിയിരുന്നേൽ എന്തു ചെയ്യുമായിരുന്നു, ഇന്ന് തന്നെ നിങ്ങള് പോയി ലോട്ടറി എടുക്കൂ എന്നിങ്ങനെയാണ് കമന്റുകൾ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആനന്ദ് മഹീന്ദ്ര പങ്കുവച്ച വൈറല്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications