വിവാഹവേദിയില്‍ ആണ്‍സുഹൃത്തിനെ മതിമറന്ന് കെട്ടിപ്പിടിച്ച് വധു; ഒരുനിമിഷം പകച്ച് വരന്‍;പിന്നെ നടന്നത്
ഇന്ത്യൻ വിവാഹങ്ങൾ അലങ്കാരങ്ങൾ, ആഘോഷങ്ങൾ, സംഗീതം, നൃത്തം എന്നിവയൊക്കെ കൊണ്ട് സമ്പന്നമാണ്. ഇവയൊന്നുമില്ലെങ്കിൽ പിന്നെന്ത് വിവാഹം. ഒട്ടുമിക്ക ദിവസങ്ങളിലും സോഷ്യൽമീഡിയയിൽ വിവാഹ വീഡിയോകൾ വൈറൽ ആവാറുണ്ട്.
വരന്റെയും വധുവിന്റെയും വീഡിയോയോ, ഇവരുടെ സുഹൃത്തുക്കളുടെ താമശയോ, നൃത്തമോ അങ്ങനെ രകസകരമായ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറൽ ആവാറുള്ളത്. എന്നാൽ ഇനി പറയാൻ പോകുന്നത് വിവാഹ പന്തലിലെ ഒരു വീഡിയോ ആണ്. പാട്ടോ, നൃത്തമോ ഒന്നുമല്ല, മറ്റൊരു സംഭവമാണ് വിശദമായി അറിയാം....

വരനേയും വധുവിനേയും ബന്ധുക്കളേയുമൊക്കെ സംബന്ധിച്ച് വിവാഹദിനം വളരെ ടെൻഷൻ പിടിച്ച ദിവസമാണ്. എന്നാൽ കല്യാണത്തിൽ പങ്കെടുക്കുന്നവർക്ക് അങ്ങനല്ല. വളരെ രസകരമാണ്. ആ ദിവസത്തെ മുഴുവൻ ശ്രദ്ധാകേന്ദ്രവും വരനും വധുവും ആയിരിക്കും. വിവാഹത്തെക്കുറിച്ച് പറയാൻ കാരണമുണ്ട്.

വിവാഹം കഴിഞ്ഞ് വേദിയിൽ നിൽക്കുമ്പോൾ വധുവിന്റെ ആൺസുഹൃത്ത് എത്തിയാൽ എന്തായിരിക്കും അവസ്ഥ. എന്ത് അവസ്ഥ ഫോട്ടോ എടുത്ത് വിശേഷം പറയും എന്നാവും ഉത്തരം അല്ലേ, ആൺസുഹൃത്തും വധുവും വളരെ അടുത്തിടപഴകി, കെട്ടിപ്പിടിച്ച് ഡാൻസ് കളിച്ചാലോ? ചിലർക്കെങ്കിലും ദേഷ്യം വന്ന് കൈയ്യിന്ന് പോകുമല്ലേ... അതെ, അങ്ങനെ ആൺ സുഹൃത്ത് എത്തിയതോടെ തലകീഴ് മറിഞ്ഞ ഒരു വിവാഹത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്.

വീഡിയോയിൽ കാണുന്നത് പോലെ, സോനു നിഗവും അൽക യാഗ്നിക്കും ചേർന്ന് ആലപിച്ച ചലോ ഇഷ്‌ക് ലഡയേയിലെ "തുജ്‌കോ ഹി ദുൽഹൻ ബനൗംഗ" എന്ന ഹിന്ദി ഗാനത്തിന്റെ സംഗീത താളത്തിനൊത്ത് ഒരു യുവാവ് നൃത്തം ചെയ്യുന്നു. പെട്ടെന്ന്, തന്റെ വധു ചാടി എഴുന്നേറ്റ് യുവാക്കൾക്കൊപ്പം നൃത്തം വെയ്ക്കുന്നു. ചുറ്റുമുള്ള കാണികൾ അവരുടെ നൃത്തം ആസ്വദിക്കുമ്പോൾ ഇരുവരും പാട്ടിന്റെ സംഗീത താളങ്ങളിൽ നൃത്തം തുടരുന്നു.

വരൻ ഇവരുടെ നൃത്തം നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. പക്ഷേ, "മുജ്‌കോ ജോ തുക്രയേഗി" എന്ന വരികൾ പ്ലേ ചെയ്യുമ്പോൾ യുവാവും വധുവും വികാരഭരിതരാവുകയും ഇതോടെ വരൻ സംഭവസ്ഥലത്ത് നിന്ന് മാറുകയും ചെയ്യുന്നു. പെട്ടെന്ന്, വധു യുവാവിന്റെ മേൽ വീണു, അവനെ ഇറുകെ കെട്ടിപ്പിടിക്കുന്നു. അടുത്തതായി, യുവാവും വധുവും അങ്ങേയറ്റം വികാരഭരിതരാകുകയും പരസ്പരം മുറുകെ പിടിക്കുകയും ചെയ്യുന്നു. ഏറെ ശ്രമങ്ങൾക്കൊടുവിൽ ആണ് ഇരുവരേയും വേർപെടുത്തിയത്.

അതിനിടയിൽ പാട്ട് നിർത്തുകയും യുവാവിനെ കെട്ടിപ്പിടിച്ച് വധു പൊട്ടിക്കരയുകയും ചെയ്യുന്നു. ജെയ്‌കി യാദവ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആയിരക്കണക്കിന് ലൈക്കുകളോടെ 301K-ലധികം വ്യൂസ് നേടി. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും അറിയേണ്ട കാര്യം ആരാണ് ഈ യുവാവ് എന്നാണ്..












Click it and Unblock the Notifications