Viral Video: വരൻ ആ ചെയ്തത് വധുവിന് ഇഷ്ടമായില്ല, ഉടൻ പന്തലിൽ വെച്ച് കരണത്തിട്ടൊന്ന് പൊട്ടിച്ചു
വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. വിവാഹ ദിവസം നടക്കുന്ന ചില തമാശകളും വരന്റെയും വധുവിന്റെയും നൃത്തവുമൊക്കെയാണ് സാധാരണ വൈറല്‍ ആവാറുള്ളത്. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ഒരു വിവാഹ വൈറല്‍ വീഡിയോയെക്കുറിച്ചാണ്.
എന്നാല്‍ തമാശയോ നൃത്തമോ ഒന്നും അല്ല. വന്‍ അടിയാണ്..ഒരു മിനിത്തല്ലുമാല..ആരാണ് ഈ നല്ല ദിവസം തല്ലൂകൂടി നശിപ്പിച്ചതെന്നോ വരനും വധുവും തന്നെ കല്യാണ പന്തലില്‍ വെച്ചു തന്നെ ഉഗ്രന്‍ തല്ല്. വധുവാണ് തുടങ്ങിയത് ഇനി എന്തിനാണെന്ന് വിശദമായി അറിയാം...

എല്ലാവരും വിവാഹത്തിന്റെ ഒരു സന്തോഷത്തിലായിരുന്നു. നല്ല അടിപൊളി വേഷത്തില്‍ ചെക്കനും പെണ്ണും വേദിയിലുണ്ട്. വേദി നന്നായി അലങ്കരിച്ചിട്ടുണ്ട്. എല്ലാവരും നല്ല തിരക്കിലുമാണ്. അപ്പോഴാണ് പയ്യന്‍ അക്കാര്യം ചെയ്തത്. ഇതോടെ ദേഷ്യം വന്ന് കാര്യങ്ങള്‍ വധുവിന്റെ കയ്യില്‍ നിന്നുപോയി. ഒന്ന് വീശി കൊടുത്തു വരന്റെ കവിളത്ത് തന്നെ. എല്ലാം പെട്ടെന്നായിരുന്നു..

അടക്കിയ ഷോക്ക് മാറിയതും വരനും കൊടുത്തു വധുവിനിട്ട്. പിന്നെ മുടിപിടിച്ചി വലിക്കലും തള്ളലും മാന്തലും ഒക്കെയായി അടി കൊഴുത്തു. ഇവരെ പിടിച്ചുമാറ്റാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല...

ഇനി എന്തിനാണ് വധു വരന്റെ കവിളത്തടിച്ചതെന്നോയ. വധുവിന്റെ ഒരിത്തിരി മധുരം കൊടുത്തു. അത് മാത്രമേ വരന്‍ ചെയ്തുള്ളു. മധുരം കഴിക്കാന്‍ മടിച്ച വധുവിന്റെ വായയിലേക്ക് വരന്‍ ആ മധുരം തള്ളി തള്ളിക്കയറ്റാന്‍ ശ്രമിച്ചു.. വരന്‍ ഈ പ്രവൃത്തി ുവതിക്ക് ഇഷ്ടമായില്ല. ഇതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. സംഭവത്തിന്റെ വീഡിയോ വൈറല്‍

നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി വന്നത്. എന്തൊരു ദുരന്തമാണ് ഇത്. ഇവർ എങ്ങനെ ഇനി ജീവിതകാലം ഒരുമിച്ച് ജീവിക്കും എന്നാണ് ഒരാളുടെ കമന്റ്. ഈ സംഭവത്തിനൊക്കെ ശേഷം ഇവരുടെ വിവാഹം കഴിഞ്ഞോ എന്നാണ് ചിലർക്ക് അറിയേണ്ടത്. പരസ്പരം മനസ്സിലാക്കി ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിയേണ്ടവർ ഇങ്ങനെ എല്ലാവരുടേയും മുന്നിൽവെച്ച് അടികൂടിയാൽ, എങ്ങനെയാണ് ഇവരുടെ ജീവിതം എന്നാണ് ഒരാൾ കമന്റിട്ടത്. വിവാഹ വേദിയിൽ എത്തുന്നതിന് മുമ്പ് പരസ്പരം യോജിച്ചുപോകുമോ എന്ന് വരനും വധും മനസ്സിലാക്കണം, കാര്യങ്ങൾ തുറന്നുസംസാരിക്കണം എന്നാണ് ഒരാൾ പറഞ്ഞത്.












Click it and Unblock the Notifications