Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവോരത്തെ കടയില്‍ നിന്ന് പച്ചക്കറി വാങ്ങി നിര്‍മ്മല സീതാരാമന്‍; വൈറല്‍ വീഡിയോ

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിലെ മൈലാപ്പൂര്‍ പ്രദേശത്തെ ഒരു തെരുവ് കച്ചവടക്കാരിയില്‍ നിന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പച്ചക്കറി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധനമന്ത്രി തന്നെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. പച്ചക്കറി വാങ്ങുന്നതിനിടെ ചില കച്ചവടക്കാരോട് ധനമന്ത്രി കുശലാന്വേഷണങ്ങളും നടത്തി. മധുരക്കിഴങ്ങുകളും, കയ്പ്പക്കയും അടങ്ങുന്ന പച്ചക്കറികളാണ് ധനമന്ത്രി മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയത്.

fm

കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ ധനമന്ത്രി നഗരത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇവിടെ എത്തിയത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ കേന്ദ്രത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ് പച്ചക്കറികളെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

അതേസമയം, നിരവധി പേര്‍ നിര്‍മ്മലാ സീതാരാമന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തി. പണപ്പെരുപ്പം അവരുടെ സമ്പാദ്യത്തെ എങ്ങനെ ഇല്ലാതാക്കുമെന്നും അത് നിയന്ത്രണത്തിലാക്കാനുള്ള ഗവണ്‍മെന്റിന്റെ നടപടികളും എങ്ങനെയെന്ന് കച്ചവടക്കാരും ഉപഭോക്താക്കളും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് ഒരാള്‍ ട്വിറ്റര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ആര്‍ ബി ഐ ലക്ഷ്യമായ ആറ് ശതമാനത്തന് മുകളിലാണ് പണപ്പെരുപ്പം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+