Viral Video: കല്യാണം കഴിഞ്ഞ് റൊമാന്റിക്കായി വരനും വധുവും വേദിയില്‍ ഡാന്‍സ്; ഞൊടിയിടയില്‍ കളിമാറി!!
ഒരു കല്യാണ വിശേഷം കേള്‍ക്കാന്‍ നിങ്ങള്‍ റെഡിയാണോ..വായിച്ചു കഴിയുമ്പോഴേക്കും നിങ്ങള്‍ ചിരിച്ച് മണ്ണുകപ്പാന്‍ സാധ്യതയുണ്ട്. സംഭവം ഒരു വീഡിയോ ആണ് കല്യാണ വീഡിയോ... ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കല്യാണ വീഡിയോ വൈറല്‍ ആവുന്നത് അത്ര പുതുമയുള്ള കാര്യമല്ല.
പക്ഷേ ഇത് വളരെ രസകരമായ വീഡിയോ ആണ്.. പക്ഷേ ഒരല്പം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ കാര്യം കൈവിട്ടുപോകുമായിരുന്നു. ഇനി സംഭവത്തെക്കുറിച്ച് വിശദമായി അറിയാം. കല്യാണത്തിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞ് വേദിയില്‍ വെച്ച് തന്നെ വരനും വധുവും ഫോട്ടോസ് എടുക്കുകയാണ്. കല്യാണം ഒക്കെ കഴിഞ്ഞതല്ലേ അല്‍പം റൊമാന്‍സൊക്കെ ആകാമല്ലോ... പൊടിക്ക് റൊമാന്‍സും നാണവുമായി ഫോട്ടോ എടുപ്പ് പുരോഗമിക്കുകയാണ്.

എന്നാല്‍ പിന്നെ ചെറിയൊരു ഡാന്‍സും ആകാമെന്ന് വരനും വധുവും തീരുമാനിച്ചു, എന്നാല്‍ പണി അവിടെ ഇത്തിരി പാളി..മനോഹരമായി ചുവട് വെയ്ക്കുന്നതിനിടെ വധുവിന്റെ ലെഹങ്ക പണികൊടുത്തു. വധുവിന്റെ ലെഹങ്കയില്‍ കാല്‍കുടുങ്ങി വരന്റെ നിയന്ത്രണം നഷ്ടടമായി വരനും വധും വേദിയില്‍ മൂക്കുകുത്തി വീണു..

ജയ്പൂർ പ്രീ വെഡ്ഡിംഗ്‌സ് എന്ന പേരിൽ ഇൻസ്റ്റാഗ്രാമിലെ ഒരു പേജാണ് വീഡിയോ പങ്കിട്ടത്, അതിൽ ലെഹങ്ക ധരിച്ച വധു ഷെർവാണി തിരഞ്ഞെടുത്ത വരനൊപ്പം നൃത്തം ചെയ്യുന്നതായി കാണിക്കുന്നു. ദമ്പതികൾ ഫോട്ടോഷൂട്ടിന് വേണ്ടി കറങ്ങുന്നതും പെട്ടെന്ന് വരൻ ബാലൻസ് നഷ്ടപ്പെട്ട് വധുവിനൊപ്പം തറയിൽ വീഴുന്നതും കാണാം. ഡിസംബർ 15നാണ് വീഡിയോ ഷെയർ ചെയ്തത്.

5 ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും സഹിതം ഇൻസ്റ്റാഗ്രാമിൽ വീഡിയോ 12.6 ദശലക്ഷം വ്യൂസ് നേടി. വീഡിയോയ്ക്ക് രസകരമായ കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. "തീർച്ചയായും "പ്രണയത്തിൽ വീണു"!" എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്.
"വിവാഹം ഏർപ്പാട് ചെയ്യുന്നത് ഭയാനകമാണ്. വിവാഹദിനത്തിൽ നിങ്ങൾ പ്രണയത്തിൽ വീണാലോ". മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു,

"ജിമ്മിൽ പോയതിന് ശേഷം നിങ്ങൾ കാല് വെച്ച് എക്സൈസ് ചെയ്തിരുന്നെങ്കിൽ, നിങ്ങൾ ബാലൻസ് ആക്കാമായിരുന്നു സഹോദരാ," എന്നാണ് മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായം. എനിക്ക് ചിരിക്കരുതെന്ന് ഉണ്ട്d, എന്നാൽ ഇത് കാണുമ്പോൾ ഒരുപാട് ചിരിച്ചുപോകുന്നു എന്നാണ് മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായം...

ഇത് ആദ്യമായല്ല വധുവിനും വരനുമൊക്കെ ലെഹങ്ക പണി കൊടുക്കുന്നത്. ഫോട്ടോഷൂട്ടിനിടെ ലെഹങ്കയിൽ കാൽതെന്നി വീഴുന്ന വധുവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു...ലെഹങ്കയിൽ വളരെ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ വധു ഫോട്ടോഷൂട്ടിനായി വളരെ പതിയെ മുന്നോട്ട് ഓടി വളരെ പതുക്കെ കറങ്ങുമ്പോഴാണ് വീഴുന്നത്. പെട്ടെന്ന് ആളുകൾ വന്ന് വധുവിനെ എഴുന്നേൽപ്പിക്കുന്നുമുണ്ട്..ഇത്തരം രസകരമായ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്..












Click it and Unblock the Notifications